ജര്‍മന്‍ ഗോള്‍ കീപ്പറായ സ്റ്റെഗാന്‍ അടുത്തുതന്നെ ശസ്ത്രക്രിയക്ക വിധേയനാകും. നാല് മാസം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ബാഴ്‌സലോണ: ഈ സീസണില്‍ നിരാശ മാത്രം സമ്മാനിച്ച ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി. ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ മാര്‍ക് ടെര്‍ സ്റ്റെഗന് അടുത്ത നാല് മാസത്തോളം കളിക്കാനാവില്ല. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാല്‍ താരം വിശ്രമമെടുക്കും. വരും സീസണില്‍ തുടക്കത്തിലെ കുറച്ചു മത്സരങ്ങളില്‍ താരം ക്ലബിനൊപ്പമുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ജര്‍മന്‍ ഗോള്‍ കീപ്പറായ സ്റ്റെഗാന്‍ അടുത്തുതന്നെ ശസ്ത്രക്രിയക്ക വിധേയനാകും. നാല് മാസം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ബാഴ്‌സയ്ക്ക് പുതിയ കീപ്പറെ നോക്കേണ്ടിവരും. പുതിയ കോച്ച് റൊണാള്‍ഡ് കോമാന്‍ സ്ഥാനമേറ്റെടുത്ത സാഹചര്യത്തില്‍ അടിമുടി മാറ്റം വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതുകൊണ്ടുതന്നെ പുതിയ കീപ്പര്‍ വരുമെന്നാണ് ആരാധകര്‍ കരുതുന്നത്. നിലവില്‍ സീസണ്‍ അവസാനിച്ച സാഹചര്യത്തില്‍ വിശ്രമത്തിലാണ് താരങ്ങള്‍. ബയേണിനോട് ചാംപ്യന്‍സ് ലീഗില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വലിയ മാറ്റത്തിനാണ് ബാഴ്‌സ ഒരുങ്ങുന്നത്.
