സിദാന് പകരം കാർലോ ആഞ്ചലോട്ടി പരിശീലകനായി എത്തിയതോടെയാണ് ബെയ്‍ലിന് വീണ്ടും റയൽ മാഡ്രിഡ് ടീമിൽ അവസരം കിട്ടിയത്

കസാന്‍: റയൽ മാഡ്രിഡിൽ ഇപ്പോൾ സന്തുഷ്ടനാണെന്ന് സൂപ്പർതാരം ഗാരത് ബെയ്ൽ. കോച്ച് സിനദിൻ സിദാനുമായി ബന്ധം മോശമായിരുന്ന ബെയ്ൽ കഴിഞ്ഞ സീസണിൽ ലോണിൽ ടോട്ടനം ഹോട്ട്സ്‌പറിലാണ് കളിച്ചത്. സിദാന് പകരം കാർലോ ആഞ്ചലോട്ടി പരിശീലകനായി എത്തിയതോടെയാണ് ബെയ്‍ലിന് വീണ്ടും റയൽ മാഡ്രിഡ് ടീമിൽ അവസരം കിട്ടിയത്. 

ഇപ്പോഴത്തെ നാളുകൾ മുൻ വർഷത്തേക്കാൾ സുഖകരമാണെന്നും സീസണിൽ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും ബെയ്ൽ പറഞ്ഞു. ടോട്ടനത്തിന് വേണ്ടി കളിച്ചത് ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചെന്നും ബെയ്ൽ കൂട്ടിച്ചേര്‍ത്തു.

ബെയ്‌ല്‍ ഹാട്രിക് ഹീറോ 

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെയില്‍സിനായി ഹാട്രിക് നേടി മിന്നും ഫോമിലാണ് ഗാരെത് ബെയ്‌ല്‍. ബെയ്‌ലിന്‍റെ കരുത്തില്‍ ബെലാറസിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് വെയിൽസ് തോൽപ്പിച്ചു. ഇഞ്ചുറി ടൈമിലാണ് ബെയ്‌ൽ വിജയഗോൾ നേടിയത്. ബെയ‌്‌ലിന്റെ ആദ്യ രണ്ട് ഗോളുകൾ പെനാൽറ്റിയിലൂടെയായിരുന്നു. ഗ്രൂപ്പ് ഇയിൽ ആറ് പോയിന്‍റുമായി വെയിൽസ് ഇതോടെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

അതേസമയം ലാ ലിഗയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ് ഗാരെത് ബെയ്‌ലിന്‍റെ റയല്‍ മാഡ്രിഡ്. 

യോഗ്യതാ മത്സരം: ജയം ആഘോഷമാക്കി ബെല്‍ജിയവും ഇംഗ്ലണ്ടും സ്‌പെയ്‌നും വെയ്‌ല്‍സും ജര്‍മനിയും; ഇറ്റലിക്ക് പൂട്ട്

ബ്രസീലിലെ നാടകീയ രംഗങ്ങളും മത്സരം ഉപേക്ഷിക്കലും; രൂക്ഷ പ്രതികരണവുമായി മെസിയും പരിശീലകനും

ക്രിസ്റ്റ്യാനോ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളില്‍ ഒരാള്‍; താരതമ്യം ചെയ്യരുതെന്ന് ലുക്കാക്കു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona