ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത് മാറ്റങ്ങളോടെ. സഹല്‍ അബ്ദു സമദ് ആദ്യ ഇലവനില്‍ കളിക്കുന്നുവെന്നതാണ് ടീമിലെ പ്രധാനമാറ്റം.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത് മാറ്റങ്ങളോടെ. സഹല്‍ അബ്ദു സമദ് ആദ്യ ഇലവനില്‍ കളിക്കുന്നുവെന്നതാണ് ടീമിലെ പ്രധാനമാറ്റം. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ന് ജയിച്ചെങ്കില്‍ മാത്രമെ മുന്നോട്ടുള്ള യാത്രയില്‍ ബ്ലാസ്‌റ്റേഴ്‌സിന് എന്തെങ്കിലും പ്രതീക്ഷയുള്ളൂ. 

ക്യാപ്റ്റന്‍ ഒഗബച്ചെ മുന്നിലുണ്ടെങ്കിലും മെസി ബൗളി ബെഞ്ചിലാണ്. കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനത്തിന്റെ പേരില്‍ താരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പരിക്ക് മാറിയ കെ പി രാഹുല്‍, സുയിവര്‍ലൂണ്‍ എന്നിവര്‍ ബെഞ്ചിലുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ്; രെഹ്നേഷ്, ജെസ്സെല്‍, ഡ്രൊബരോവ്,രാജു, റാകിപ്, ആര്‍കസ്, മുസ്തഫ, സഹല്‍, സത്യസെന്‍, പ്രശാന്ത്, ഒഗബച്ചെ.