മത്സരത്തിന്റെ ഇടവേളയില്‍ ടോട്ടനം താരങ്ങളായ ഹ്യൂഗോ ലോറിസും സോണ്‍ ഹ്യൂങ് മിനും തമ്മിലുള്ള തര്‍ക്കാണ് കഴിഞ്ഞ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരെ ടോട്ടന്‍ഹാം ജയിച്ചെങ്കിലും ആരാധകശ്രദ്ധ നേടിയത് മറ്റൊരു സംഭവം. മത്സരത്തിന്റെ ഇടവേളയില്‍ ടോട്ടനം താരങ്ങളായ ഹ്യൂഗോ ലോറിസും സോണ്‍ ഹ്യൂങ് മിനും തമ്മിലുള്ള തര്‍ക്കാണ് കഴിഞ്ഞ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

Scroll to load tweet…

ടോട്ടനത്തിന്റെ ക്യാപ്റ്റനാണ് ലോറിസ്. മത്സരത്തിനിടെ സോണ്‍ അലസത കാണിച്ചതാണ് ലോറിസിനെ ചൊടിപ്പിച്ചത്. ആദ്യ പകുതി കഴിഞ്ഞ് താരങ്ങള്‍ തിരിച്ചുകയറുമ്പോള്‍ ലോറിന്ന് പിന്നില്‍ നിന്ന് ഓടിവന്ന് പലതും വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ മുന്നോട്ട് ദക്ഷിണകൊറിയന്‍ താരത്തെ ലോറിസ് പിറകില്‍ നിന്ന് തള്ളാന്‍ ശ്രമിച്ചു. ഇതിനിടെ ജിയോവാനി ലൊ സെല്‍സോ, ഹാരി വിങ്‌സ്, മൗസ സിസോക്കോ എന്നിവര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ ഇടവേള കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങാനിരിക്കെ ടണലില്‍ ഇരുവരും ഒരു സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ സംസാരിച്ചിരുന്നു. 

Scroll to load tweet…

എന്നാല്‍ മത്സരശേഷം ഇരുവരും പരസ്പരം ഹസ്തദാനം നടത്തുകയും കെട്ടിപ്പിടിക്കുകയു ചെയ്തു. വീഡിയോ കാണാം.

Scroll to load tweet…