ലോകകപ്പ് പലർക്കും എത്രത്തോളം വൈകാരികമാണെന്ന് ക്യുറസാവോ, ജപ്പാൻ പരിശീലകരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ആദ്യമായി ലോകകപ്പിൽ ഗോൾ നേടിയപ്പോൾ ക്യുറസാവോ കോച്ചും, ദേശീയഗാനത്തിനിടെ ജപ്പാൻ കോച്ചും വികാരാധീനരായി.

ലോകകപ്പിൽ കളിക്കുക എന്നത് ഫുടബോളിനെ സ്നേഹിക്കുന്ന ഏതൊരു രാജ്യത്തെ സംബന്ധിച്ചും മഹത്തരമായ കാര്യമാണ്. കളിക്കാരുടെ കാര്യമെടുത്താലും അങ്ങനെയാണ്. രാജ്യത്തിന്റെ വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടം നേടുക എന്നത് തന്നെ അവരുടെ കരിയറിലെ തന്നെ വഴിത്തിരിവായി കണക്കാക്കുന്നവരുമുണ്ട്. പരിക്കിൽ നിന്നും മോചിതനായി വരുന്ന നെയ്മർ ബ്രസീലിന്റെ ടീം പ്രഖ്യാപന വേളയിൽ തന്റെ പേരും സ്‌ക്വഡിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കണ്ണീരണിയുന്നത് നാം കണ്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അത്തരത്തിൽ വൈകരാരികമായ ചില നിമിഷങ്ങൾ കഴിഞ്ഞ മത്സരങ്ങൾക്കിടയിലും കണ്ടു. അത്തരത്തിലൊന്നായിരുന്നു ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയെത്തിയ ക്യുറസാവോ കോച്ചിന്റെ ജർമനിയുമായുള്ള മത്സരത്തിനിടെയുള്ള വൈകാരിക നിമിഷങ്ങൾ. കേവലം 155,826 ജനസംഖ്യയുള്ള കുഞ്ഞൻ രാജ്യമാണ് ക്യുറസാവോ. യൂറോപ്യൻ വമ്പന്മാരായ ജർമനിയുടെ ഏറ്റുമുട്ടുമ്പോൾ അവർക്ക് പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആദ്യം സ്‌കോർ ചെയ്ത ജർമനിയെ ഞെട്ടിച്ചുകൊണ്ട് ക്യുറസാവോ ഗോൾ മടക്കി. തങ്ങളുടെ ആദ്യ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ. അതും മാനുവൽ ന്യൂയർ വലകാക്കുന്ന സാക്ഷാൽ ജർമനിയോട്. ഗോൾ നേടിയ ശേഷം ക്യുറസാവോ കോച്ച് ഡിക്ക് അഡ്വക്കാറ്റ് വളരെയധികം വരികരിക്കാനായി കണ്ടു. കളി വലിയ മാർജിനിൽ തോറ്റിട്ടും ടീമിനെ അദ്ദേഹം പ്രശംസിച്ചു. കളിക്കാര്‍ മൈതാനത്ത് കാണിച്ച അച്ചടക്കത്തിലും ധീരതയിലും ഞാന്‍ പൂര്‍ണ്ണ തൃപ്തനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അത്തരത്തിൽ മറ്റൊരു മൊമന്റ് ആയിരുന്നു ജപ്പാന്റെ ദേശീയ ഗാനം മുഴങ്ങുമ്പോൾ ഹജിമേ മോറിയാസുവിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ. വളരെ വികാരാധീനനായി കണ്ട അദ്ദേഹം മത്സരത്തിലുടനീളം ടീമിന് വേണ്ട നിർദ്ദേശങ്ങൾ നൽകികൊണ്ട് സൈഡ്ലൈനിലുണ്ടായിരുന്നു. ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കാതെ ഇനിയും നിരവധി നിമിഷങ്ങൾ ലോകകപ്പിൽ ഉണ്ടായേക്കാം. അവർക്കെല്ലാം വിശ്വവേദി എന്ന വികാരം അത്രത്തോളം വലുതാണ്.

ഈ രണ്ട് സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻപ് പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നത്. അർജന്റീന വേൾഡ്കപ്പ് നേടുന്നതിന് മുൻപ് രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. എന്നാൽ പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ലോകകപ്പ് എന്നത് കേവലം 6-7 മത്സരങ്ങൾ മാത്രം ഒരു ടീമിന് ലഭിക്കുന്ന ടൂർണമെന്റ് എന്ന ലേബലിൽ അദ്ദേഹം കാണാൻ തുടങ്ങി. ലോകകപ്പ് വിജയിക്കുക എന്നത് തന്റെ സ്വപ്നമല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ ഈ ഇരട്ടത്താപ്പിനെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാക്കുന്നത്. ലോകകപ്പിൽ കളിക്കുന്ന എന്നത് പോലും എത്രയോ വലിയ കാര്യമായി കാണുന്ന പല കളിക്കാരും നിലവിലുള്ളപ്പോഴാണ് ഇത് വീണ്ടും പ്രസക്തമാവുന്നത്. ക്യുറസാവോയുടെയും ജപ്പാന്റെയുമെല്ലാം ഉദാഹരണം മുൻനിർത്തിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ.

YouTube video player