സീസണില്‍ ആകെ 24 ഗോളുകളാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ അടിച്ചുകൂട്ടിയത്. പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ മുഹമ്മദ് സലക്കും  സണ്‍ ഹ്യൂങ് മിന്നിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍: ഫുട്ബോളില്‍ ഒരിക്കലും റെക്കോര്‍ഡുകള്‍ക്കുവേണ്ടി കളിക്കാറില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(Manchester United)സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ(Cristiano Ronaldo). റെക്കോര്‍ഡുകള്‍ സ്വാഭാവികമായി തന്നെ തേടിയെത്തുന്നതാണെന്നും റൊണാള്‍ഡോ പറഞ്ഞു.

അടുത്ത സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന് റൊണാൾഡോ വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ ചാന്പ്യൻസ് ലീഗിന് യോഗ്യത നേടാതെ പ്രീമിയർ ലീഗിൽ ആറാസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാല്‍ താനിപ്പോള്‍ ഓൾഡ് ട്രാഫോർഡിൽ സന്തുഷ്ടനാണെന്നും ടീമിൽ തുടരുമെന്നും റൊണാൾഡോ വ്യക്തമാക്കി.

ചാംപ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു; മെസ്സിയും റൊണാള്‍ഡോയും നെയ്മറുമില്ല

Scroll to load tweet…

ആരാധകരാണ് യുണൈറ്റഡിന്‍റെയും എന്‍റെയും കരുത്ത്. റെക്കോർഡുകൾ തന്നെ തേടി വരുകയാണെന്നും പരിചയ സമ്പന്നനായ പുതിയ കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ ടീം മികച്ച പ്രകടനം നടത്തുമെന്നും റൊണാള്‍ഡോ പറഞ്ഞു. പ്രീമിയിര്‍ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയ സീസണിൽ നിരാശപ്പെടുത്തിയപ്പോഴും 18 ഗോളുമായി 37കാരനായ റൊണാൾഡോ ക്ലബിന്‍റെ ടോപ് സ്കോററായിരുന്നു.

സീസണില്‍ ആകെ 39 മത്സരങ്ങളില്‍ 24 ഗോളുകളാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ അടിച്ചുകൂട്ടിയത്. പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ മുഹമ്മദ് സലക്കും സണ്‍ ഹ്യൂങ് മിന്നിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റൊണാള്‍ഡോ ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിലാണ് യുവന്‍റസില്‍ നിന്ന് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത്.

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ ആരാധകരുടെ താരം

സീസണില്‍ ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ താരമായി റൊണാള്‍ഡോയെ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തിരുന്നു. ആകെ വോട്ട് ചെയ്തതില്‍ 60 ശതമാനം വോട്ട് നേടിയാണ് റൊണാള്‍ഡോ ആരാധകരുടെ താരമായത്. ഡി ഗിയ രണ്ടാം സ്ഥാനത്തും ഫ്രെഡ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Scroll to load tweet…

കരിയറില്‍ നാലാം തവണയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ ആരാധകരുടെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2003-04, 2006-07, 2007-08 സീസണുകളിലാണ് റൊണാള്‍ഡോ ഇതിന് മുമ്പ് ആരാധകരുടെ താരമായത്. എന്നാല്‍ യുണൈറ്റഡ് കളിക്കാരുടെ താരമായി ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Scroll to load tweet…