Asianet News MalayalamAsianet News Malayalam

ഐ ലീഗ് കിരീടം ചെന്നൈ സിറ്റിക്ക്; അവസാന മത്സരത്തില്‍ ഗോകുലത്തിന് നിരാശ

മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളില്‍ 13 ജയമടക്കം 43 പോയിന്‍റാണ് ചെന്നൈ സിറ്റിക്കുള്ളത്. 

i league 2018 19 chennai city won the title
Author
Chennai, First Published Mar 9, 2019, 7:34 PM IST

ചെന്നൈ: ഐ ലീഗില്‍ ചെന്നൈ സിറ്റിക്ക് കിരീടം. നിര്‍ണായക മത്സരത്തില്‍  മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളില്‍ 13 ജയമടക്കം 43 പോയിന്‍റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ഗോകുലം കേരളയെ തോല്‍പിച്ചെങ്കിലും(2-1) ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 42 പോയിന്‍റാണ് ഈസ്റ്റ് ബംഗാളിന്‍റെ സമ്പാദ്യം.

നിര്‍ണായക മത്സരത്തില്‍ ചെന്നൈ സിറ്റിയുടെ ചങ്കിടിപ്പ് കൂട്ടിയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുറ്റില്‍ ബിലാലയുടെ ഗോളില്‍ മിനര്‍വ ആദ്യം മുന്നിലെത്തി. ചെന്നൈക്കായി 56-ാം മിനുറ്റില്‍ പെഡ്രോ പെനാല്‍റ്റിയിലൂടെ സമനില പിടിച്ചു. ഗൗരവ് ബോറയുടെ വകയായിരുന്നു(69, 90+3) അടുത്ത ഗോളുകള്‍. ഇതോടെ ആവേശം നിറഞ്ഞ അവസാന പോരാട്ടങ്ങള്‍ക്കൊടുവില്‍ ചെന്നൈ കപ്പുയര്‍ത്തുകയായിരുന്നു.

ഗോകുലവും മുന്‍തൂക്കം നേടിയ ശേഷം കളി കൈവിടുകയായിരുന്നു. 69-ാം മിനുറ്റില്‍ മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്‍റെ ആദ്യ ഗോള്‍ നേടി. എന്നാല്‍ പെനാല്‍റ്റിയിലൂടെ 79-ാം മിനുറ്റില്‍ സാന്‍റോസും 85-ാം മിനുറ്റില്‍ റാല്‍ട്ടെയും ഈസ്റ്റ് ബംഗാളിന് ജയമുറപ്പിച്ചു. 17 പോയിന്‍റ് മാത്രമുള്ള ഗോകുലം ഒന്‍പതാം സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios