കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ റിയല്‍ കശ്‌മീര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലത്തെ തോല്‍പിച്ചു
കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് തോല്‍വി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ റിയല്‍ കശ്‌മീര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലത്തെ തോല്‍പിച്ചു. നാല്‍പ്പത്തിയൊമ്പതാം മിനുറ്റില്‍ മേസണ്‍ റോബര്‍ട്ട്‌സാണ് വിജയഗോള്‍ നേടിയത്. റിയലിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
ജയത്തോടെ റിയല്‍ കശ്‌മീര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്‍പത് കളിയില്‍ 15 പോയിന്‍റാണ് റിയലിനുള്ളത്. 10 കളിയില്‍ 14 പോയിന്‍റുള്ള ഗോകുലം കേരള പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 10 വീതം കളിയില്‍ യഥാക്രമം 23, 17 പോയിന്‍റുള്ള മോഹന്‍ ബഗാനും മിനര്‍വ പഞ്ചാബുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍.
12-ാം തിയതി ചെന്നൈ സിറ്റിക്കെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്‍റ് പട്ടികയില്‍ 10-ാം സ്ഥാനക്കാരാണ് ചെന്നൈ സിറ്റി.
