Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഐ ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഒഴിവാക്കിയേക്കും

കൊവിഡ് 19 രാജ്യമാകെ പടരുന്ന സാഹചര്യത്തില്‍ ഐലീഗ് ഫുട്‌ബോളിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചേക്കും. ഇതിനകം തന്നെ മോഹന്‍ ബഗാന്‍ കിരീടം നേടിയിട്ടുണ്ട്.

I-League 2019-20 might not be restarted
Author
Kolkata, First Published Mar 21, 2020, 11:06 AM IST

കൊല്‍ക്കത്ത: കൊവിഡ് 19 രാജ്യമാകെ പടരുന്ന സാഹചര്യത്തില്‍ ഐലീഗ് ഫുട്‌ബോളിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചേക്കും. ഇതിനകം തന്നെ മോഹന്‍ ബഗാന്‍ കിരീടം നേടിയിട്ടുണ്ട്. ലീഗില്‍ നാല് റൗണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. നേരത്തേ, ഏപ്രില്‍ 15 വരെ മത്സരങ്ങള്‍ നടത്തേണ്ടെന്നായിരുന്നു ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. 

ഈ സീസണില്‍ തരംതാഴ്ത്തല്‍ ഉപേക്ഷിക്കാനാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആലോചന. മുന്‍ ചാംപ്യന്മാരായ ഐസ്വാള്‍ ആണ് ഇപ്പോള്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീം. അടുത്ത സീസണില്‍ ബഗാന്‍ എടികെയുമായി ലയിച്ച് ഐഎസ്എല്ലിലേക്ക് പോകുന്നതോടെ ഐ ലീഗ് ടീമുകളുടെ എണ്ണം 10 ആയി കുറയും. ഇതോടെ തരം താഴ്ത്തിയില്ലെങ്കിലും യോഗ്യത നേടിവരുന്ന ഒരു ടീമിന് ഐ ലീഗ് കളിക്കാനാവും. 

16 കളികളില്‍ 39 പോയന്റുമായാണ് ബഗാന്‍ കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനും മിനര്‍വ പഞ്ചാബിനും ഇത്രയും കളികളില്‍ 23 പോയന്റ് മാത്രമാണുള്ളത്. പതിനഞ്ച് മത്സരങ്ങളില്‍ 22 പോയിന്റുള്ള ഗോകുലം എഫ്സി ആറാം സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios