കഴിഞ്ഞ കളിയിൽ ഐസ്വാൾ എഫ്‌സിയോട് സമനില വഴങ്ങിയതോടെ പോയിന്‍റ് നിലയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലത്തിന് മൂന്നാം സ്ഥാനത്തെത്താൻ ഈ മത്സരത്തിൽ ജയിച്ചേ തീരൂ

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സിറ്റിയെ നേരിടും. കോഴിക്കോട് കോർ‍പ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ കളിയിൽ ഐസ്വാൾ എഫ്‌സിയോട് സമനില വഴങ്ങിയതോടെ പോയിന്‍റ് നിലയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലത്തിന് മൂന്നാം സ്ഥാനത്തെത്താൻ ഈ മത്സരത്തിൽ ജയിച്ചേ തീരൂ. മധ്യനിരയിൽ നതാനിയൽ ഗാർഷ്യയും മുഹമ്മദ് റഷീദും മികച്ച ഫോമിലാണ്. മാർക്കേസ്- ഹെൻറി കിസേക്കാ കൂട്ടുകെട്ടും മികച്ച പ്രകടനം കാഴ്‌ചവെച്ചാൽ ഗോകുലത്തിന് സ്വന്തം കാണികൾക്ക് മുന്നിൽ വിജയിക്കാം.

പെനാൽറ്റി പാഴാക്കിയ തടക്കമുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയാണ് ടീം കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ജേതാക്കളാണെങ്കിലും നിലവിൽ എട്ടാം സ്ഥാനത്താണ് ചെന്നൈ സിറ്റി. ചെന്നൈയുടെ വിജയക്കുതിപ്പിന് ഊർജ്ജം വഹിച്ച സ്‌ട്രൈക്കർ പെട്രോ മൻസിയുടെ അഭാവം ഇക്കുറി ടീമിന് തിരിച്ചടിയായേക്കും.