കൊല്‍ക്കത്ത: ഐ-ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളക്ക് ആദ്യ തോല്‍വി. മോഹന്‍ ബഗാനാണ് ഗോകുലത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്.

24ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഹാവിയര്‍ ഗോൺസാലസ് ബഗാനെ ആദ്യം മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാര്‍ക്കസ് ജോസഫ് ഗോകുലത്തെ ഒപ്പമെത്തിച്ചു. എന്നാല്‍ തൊട്ടടുത്ത നിമിഷം ഗോണ്‍സാലസിലൂടെ  ബഗാന്‍ വീണ്ടും ലീഡെടുത്തു. രണ്ടാം പകുതിയില്‍ സമനില ഗോളിനായുള്ള ഗോകുലത്തിന്ററെ ശ്രമങ്ങള്‍ വിഫലമായി.

തോല്‍വിയോടെ നാലു കളികളില്‍ ആറു പോയന്റുള്ള ഗോകുലം അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.