സൂപ്പർ കപ്പിൽ നിന്ന് പിൻമാറുകയാണെന്ന് മിനർവ പഞ്ചാബും മോഹൻ ബഗാനും ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. മറ്റ് അഞ്ച് ടീമുകളും ഇതേ നിലപാടിലാണ്.
കൊച്ചി: സൂപ്പർ കപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കേ ഐലീഗ് ടീമുകൾ ടൂർണമെന്റിൽ നിന്ന് പിൻമാറുന്നു. ഗോകുലം കേരള ഉൾപ്പടെ ഏഴ് ടീമുകളാണ് സൂപ്പര്‍ കപ്പില്‍ നിന്ന് പിൻമാറുന്നത്. ഐ ലീഗ് ടീമുകൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മതിയായ പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.
സൂപ്പർ കപ്പിൽ നിന്ന് പിൻമാറുകയാണെന്ന് മിനർവ പഞ്ചാബും മോഹൻ ബഗാനും ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. മറ്റ് അഞ്ച് ടീമുകളും ഇതേ നിലപാടിലാണ്. ഐ ലീഗ് ക്ലബുകളായ റിയൽ കശ്മീർ, ഷില്ലോംഗ് ലജോംഗ്, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ് എന്നിവർ മാത്രമാണ് സൂപ്പർ കപ്പിൽ കളിക്കുക.
വെള്ളിയാഴ്ച മുതൽ ഏപ്രിൽ 13 വരെ ഭുവനേശ്വറിലാണ് സൂപ്പർ കപ്പ് നടക്കേണ്ടത്. ഐ ലീഗിലെയും ഐ എസ് എല്ലിലെയും ടീമുകളാണ് സൂപ്പർ കപ്പിൽ കളിക്കേണ്ടത്.
