വന്‍ലാല്‍ ദുവാത്തയെ ഫൗള്‍ ചെയ്തതിന് വിൻസി ബരേറ്റോ ചുവപ്പ് കാർഡ് കണ്ടതിനാൽ മുപ്പതാം മിനിറ്റ് മുതൽ ഗോകുലം പത്തുപേരുമായാണ് കളിച്ചത്.

മഡ്ഗാവ്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയുടെ ജൈത്രയാത്രയ്ക്ക് അവസാനമായി. ചർച്ചിൽ ബ്രദേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളിന് ഗോകുലത്തെ തോൽപിച്ചു. ലൂക്ക മാജ്സെന്നിന്‍റെ ഹാട്രിക് മികവിലാണ് ചർച്ചിലിന്‍റെ ജയം.

വന്‍ലാല്‍ ദുവാത്തയെ ഫൗള്‍ ചെയ്തതിന് വിൻസി ബരേറ്റോ ചുവപ്പ് കാർഡ് കണ്ടതിനാൽ മുപ്പതാം മിനിറ്റ് മുതൽ ഗോകുലം പത്തുപേരുമായാണ് കളിച്ചത്. ഫലിപ് അ‍ഡ്ജ, എം.എസ്. ജിതിൻ എന്നിവരാണ് ഗോകുലത്തിന്‍റെ ഗോളുകൾ നേടിയത്.

22 പോയിന്‍റുമായി ചർച്ചിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16 പോയിന്‍റുള്ള ഗോകുലം അഞ്ചാം സ്ഥാനത്താണ്.