Asianet News MalayalamAsianet News Malayalam

ഫിഫ റാങ്കിംഗില്‍ ഏറെ പിന്നിലുള്ള സിംഗപൂരിനോടും ഇന്ത്യക്ക് സമനില; കെ പി രാഹുല്‍ നീല ജേഴ്‌സിയില്‍ അരങ്ങേറി

ഫിഫ റാങ്കിംഗില്‍ 159-ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് സിംഗപൂര്‍. ഇന്ത്യ 104-ാം സ്ഥാനത്തും. ആഷിഖിന് പുറമെ സഹല്‍ അബ്ദുള്‍ സമദ് പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നു. കെ പി രാഹുല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നിത്. പകരക്കാരനായിട്ടാണ് രാഹുല്‍ കളിച്ചത്. 

India drew with Singapore in international friendly
Author
First Published Sep 24, 2022, 7:48 PM IST

ഹൊ ചി: സിംഗപ്പൂരിനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് സമനില. ഹൊ ചിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 37-ാം മിനിറ്റില്‍ ഇഖ്‌സാന്‍ ഫന്‍ഡിയുടെ ഗോളില്‍ സിംഗപൂര്‍ മുന്നിലെത്തി. എന്നാല്‍ ആഷിഖ് കുരുണിയന്റെ 43-ാം മിനിറ്റിലെ ഗോള്‍ ഗോള്‍ ഇന്ത്യക്ക് സമനില സമ്മാനിച്ചു. ഫിഫ റാങ്കിംഗില്‍ 159-ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് സിംഗപൂര്‍. ഇന്ത്യ 104-ാം സ്ഥാനത്തും. ആഷിഖിന് പുറമെ സഹല്‍ അബ്ദുള്‍ സമദ് പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നു. കെ പി രാഹുല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നിത്. പകരക്കാരനായിട്ടാണ് രാഹുല്‍ കളിച്ചത്. 

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ഇരുടീമുഖളും ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഏറെ പിന്നിലായിരുന്നു. റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള സിംഗപൂര്‍ 37-ാം മിനിറ്റില്‍ നീലപ്പടയെ ഞെട്ടിച്ചു. ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍. ഇതിനിടെ ബോക്‌സിന് പുറത്തുനിന്ന് ലിസ്റ്റണ്‍ കൊളാസോ ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാല്‍ 43-ാം മിനിറ്റില്‍ ഇന്ത്യ ഒപ്പമെത്തി. ഛേത്രിയുടെ പാസില്‍ ആഷിഖിന്റെ ഫിനിഷ്. രണ്ടാം പാതിയിലും അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. ഛേത്രി, സഹല്‍, ആഷിഖ് എന്നിവരെ പിന്‍വലിച്ചിട്ടും കാര്യമുണ്ടായില്ല. 

അവസാന മത്സരം കളിക്കുന്ന ജുലല്‍ ഗോസ്വാമിക്ക് ബാറ്റിംഗില്‍ നിരാശ; ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ഇന്ത്യ തകര്‍ന്നു

പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. യാത്രാ രേഖകളിലെ പിഴവ് കാരമം ജിങ്കാന് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം വിയറ്റ്‌നാമിനെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. 27ന് വൈകിട്ട് 5.30നാണ് മത്സരം. ഈ മത്സരവും ജിങ്കാന് നഷ്ടമാവും. ചിംഗ്ലന്‍സന സിംഗും ഇതേ പ്രശ്‌നാണ് നേരിട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് ഇരുവരുമില്ലാതെയാണ്  ഇന്ത്യന്‍ ടീം വിയറ്റ്‌നാമിലെത്തിയത്. 

ജൂണിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്. അവസാന മൂന്ന് മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഈ വിജയങ്ങളാണ് എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടികൊടുത്തത്. മത്സരം യൂറോ സ്‌പോര്‍ട്ടില്‍ തല്‍സമയം കാണാം. ജിയോ ടിവിയിലും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഇന്ത്യന്‍ ടീം: ഗുര്‍പ്രീത് സന്ധു, അന്‍വര്‍ അലി, നരേന്ദര്‍, ആകാശ് മിശ്ര, അനിരുദ്ധ ഥാപ, സുനില്‍ ഛേത്രി, റോഷന്‍ നോറം, ലിസ്റ്റണ്‍ കൊളാസോ, സഹല്‍ അദ്ബു സമദ്, അഷിഖ് കുരുണിയന്‍, ജീക്‌സണ്‍ സിംഗ്.

Follow Us:
Download App:
  • android
  • ios