Asianet News MalayalamAsianet News Malayalam

ഫിഫ റാങ്കിങ്: ഇന്ത്യക്ക് അപ്രതീക്ഷിത മുന്നേറ്റം

ഫിഫ റാങ്കിങ്ങിള്‍ ഇന്ത്യ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101ാം സ്ഥാനത്തെത്തി. ഏഷ്യാ കപ്പില്‍ ഗൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് ശേഷം ഇന്ത്യക്ക് മത്സരമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റു ടീമുകളുടെ മോശം പ്രകടനം ഇന്ത്യക്ക് തുണയായി.

India got unexpected advantage in fifa ranking
Author
Zürich, First Published Apr 4, 2019, 11:35 PM IST

സൂറിച്ച്: ഫിഫ റാങ്കിങ്ങിള്‍ ഇന്ത്യ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101ാം സ്ഥാനത്തെത്തി. ഏഷ്യാ കപ്പില്‍ ഗൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് ശേഷം ഇന്ത്യക്ക് മത്സരമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റു ടീമുകളുടെ മോശം പ്രകടനം ഇന്ത്യക്ക് തുണയായി. ഫെബ്രുവരിയില്‍ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ 103-ാം സ്ഥാനത്തായിരുന്നു.

ഏഷ്യ കപ്പിന് മുമ്പ് 97ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ പുറത്തായതിനെ തുടര്‍ന്ന് 103ാം സ്ഥാനത്തേക്ക് വീണു. ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. ലോക ചാംപ്യന്മാരായ ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാമതുമാണ്. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ പിന്തള്ളി ഇംഗ്ലണ്ട് നാലാമതെത്തി. ക്രൊയേഷ്യക്ക് പിന്നില്‍ ഉറുഗ്വെ ആറാമതുണ്ട്. പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്താണ്. 

സ്ിറ്റ്‌സര്‍ലന്‍ഡ് (8), സ്‌പെയന്‍ (9), ഡെന്‍മാര്‍ക്ക് (10), അര്‍ജന്റീന (11) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഏഷ്യാ കപ്പ് ജേതാക്കളായ ഖത്തര്‍ 55-ാം സ്ഥാനത്തുണ്ട്.

Follow Us:
Download App:
  • android
  • ios