മസ്കറ്റ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒമാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനില്‍ ഇല്ല. സഹലിന് പുറമെ അനസ് എടത്തൊടികയും ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല. മറ്റൊരു മലയാളി താരമായ ആഷിഖ് കുരുണിയന്‍ ആദ്യ ഇലവനില്‍ കളിക്കുന്നുണ്ട്.

സഹലിന്റെ അഭാവത്തില്‍ ആദില്‍ ഖാന്‍, രാഹുല്‍ ബെഹ്ക, നിശു എന്നിവരാണ് ഇന്ത്യന്‍ പ്രിതരോധം കാക്കുന്നത്. ഫറൂഖ്, മന്‍വീര്‍ എന്നിവര്‍ മുന്നേറ്റ നിരയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും ഉദാന്തയ്ക്കും ഒപ്പമുണ്ട്.

ഒമാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ ആദ്യ ഇലവന്‍.  Gurpreet Singh Sandhu (GK) (1), Nishu Kumar (5), Rahul Bheke (2), Adil Khan (6), Ashique Kuruniyan (18); Udanta Singh (15), Brandon Fernandes (10), Pronay Halder (21), Farukh Choudhary (12); Sunil Chhetri (11), Manvir Singh (9)