ഒമാനും യു എ ഇക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള പരിശീലന ക്യാംപാണ് ദുബായില്‍ നടക്കുക. ഈമാസം 25ന് ഒമാനെയും 29ന് യുഎ ഇയെയുമാണ് ഇന്ത്യ നേരിടുക.  

മുംബൈ: കൊവിഡ് ബാധിതനായ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇല്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലന ക്യാംപിനായി ഇന്ന് ദുബായിലേക്ക് പുറപ്പെടും. ഒമാനും യു എ ഇക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള പരിശീലന ക്യാംപാണ് ദുബായില്‍ നടക്കുക. ഈമാസം 25ന് ഒമാനെയും 29ന് യുഎ ഇയെയുമാണ് ഇന്ത്യ നേരിടുക. 

Add Asianetnews as a Preferred SourcegooglePreferred

രണ്ട് മത്സരവും ദുബായിലാണ് നടക്കുക. 2019 നവംബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തിന് ശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഛേത്രിക്കൊപ്പം പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, രാഹുല്‍ ബെക്കെ, ആശിഷ് റായ് എന്നിവരെയും ടീമിലേക്ക് പരിഗണിച്ചില്ല. മഷൂര്‍ ഷെരീഫ്, ആഷിക് കുരുണിയന്‍ എന്നിവരാണ് ടീമിലെത്തിയ മലയാളിതാരങ്ങള്‍. 

ക്യാംപിലുണ്ടായിരുന്ന കെ പി രാഹുലിന് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ച അന്തിമ ടീമില്‍ ഇടംപിടിക്കാനായില്ല. ഗുര്‍പ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, മന്ദര്‍ റാവു ദേശായ്, റൗളിംഗ് ബോര്‍ജസ്, ഹാളിചരണ്‍ നര്‍സാരി, മന്‍വീര്‍ സിംഗ്, ലിസ്റ്റണ്‍ കൊളാസോ തുടങ്ങിയവരും ക്രോയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ച അന്തിമ ടീമിലുണ്ട്.