Asianet News MalayalamAsianet News Malayalam

യൂറോപ്പയില്‍ ഇന്ന് കലാശപ്പോര്; കിരീടം ലക്ഷ്യമിട്ട് സെവിയ്യയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍

യൂറോപ്പയില്‍ അഞ്ച് തവണ കിരീടം നേടിയ ടീമാണ് സെവിയ്യ. 2015-16 സീസണിലാണ് സെവിയ്യ അവസാനമായി യൂറോപ്പ നേടിയത്.

Inter Milan face Sevill today in Europa Final
Author
Munich, First Published Aug 21, 2020, 3:26 PM IST

മ്യൂനിച്ച്: യൂറോപ്പ ലീഗില്‍ ഇന്ന് കലാശപ്പോര്. ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും. യൂറോപ്പയില്‍ അഞ്ച് തവണ കിരീടം നേടിയ ടീമാണ് സെവിയ്യ. 2015-16 സീസണിലാണ് സെവിയ്യ അവസാനമായി യൂറോപ്പ നേടിയത്. ഇന്ററാവാട്ടെ കോന്റെയുടെ കീഴില്‍ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്റര്‍ മൂന്ന് തവണ യൂറോപ്പ കിരീടം നേടിയിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.

മുന്‍ സ്പാനിഷ്- റയല്‍ മാഡ്രിഡ് പരിശീലകന്‍ ഹൂലന്‍ ലൊപെറ്റെഗിയുടെ കീഴില്‍ ശക്തരാണ് സെവിയ്യ. അതുകൊണ്ടുതന്നെ ഇന്ററിന് അനായാസം മറികടക്കാമെന്ന പ്രതീക്ഷയും വേണ്ട. ഫൈനലില്‍ എത്തിയപ്പോഴൊക്കെ കപ്പ് നേടിയ ചരിത്രമാണ് സെവിയ്യക്കുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചാണ് സെവിയ്യ ഫൈനലില്‍ ഇടം നേടിയത്. മധ്യനിരയാണ് സെവിയ്യയുടെ കരുത്ത്. എവേര്‍ ബനേഗ, ജീസസ് നവാസ് എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്.

ഉക്രേനിയന്‍ ക്ലബ് ഷക്തര്‍ ഡൊണക്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്റര്‍ ഫൈനലില്‍ കടന്നത്. മികച്ച ഫോമില്‍ കളിക്കുന്ന റൊമേലും ലുകാകുവിലാണ് ഇന്ററിന്റെ പ്രതീക്ഷ. അലക്‌സിസ് സാഞ്ചസ് പരിക്ക് മാറി തിരിച്ചെത്തുന്നത് ടീമിനെ കരുത്തരാക്കും. കൂടാതെ ലാതുറോ മാര്‍ട്ടിനെസും ഉശിരന്‍ പ്രകടനം പുറത്തെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios