റഷ്യൻ ലോകകപ്പിന് ശേഷം ലിയോണൽ മെസി അർജന്‍റീനൻ ടീമിൽ കളിക്കുന്ന ആദ്യ മത്സരമാണിത്. ലോകകപ്പ് പ്രീക്വാർട്ടറിൽ തോറ്റതിന് ശേഷം മെസി ദേശീയ ടീമിൽ കളിച്ചിട്ടില്ല.

മാഡ്രിഡ്: കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അ‍ർജന്‍റീന ഇന്ന് വെനസ്വേലയെ നേരിടും. രാത്രി ഒന്നരയ്ക്ക് അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീനൻ ടീം മൂന്ന് ദിവസമായി മാഡ്രിഡിൽ പരിശീലനം തുടരുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

റഷ്യൻ ലോകകപ്പിന് ശേഷം ലിയോണൽ മെസി അർജന്‍റീനൻ ടീമിൽ കളിക്കുന്ന ആദ്യ മത്സരമാണിത്. ലോകകപ്പ് പ്രീക്വാർട്ടറിൽ തോറ്റതിന് ശേഷം മെസി ദേശീയ ടീമിൽ കളിച്ചിട്ടില്ല. ഇതിന് ശേഷം മെസിയില്ലാതെ കളിച്ച ആറ് മത്സരങ്ങളിൽ നാലിൽ അ‍ർജന്‍റീന ജയിച്ചപ്പോൾ ഒരു കളിയിൽ തോൽക്കുകയും ഒരുകളിയിൽ സമനില വഴങ്ങുകയും ചെയ്തു.

സീനിയർ താരം ഏഞ്ചൽ ഡി മരിയയും ദേശീയ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മറ്റ് മത്സരങ്ങളിൽ കൊളംബിയ, ജപ്പാനേയും തെക്കൻ കൊറിയ, ബൊളീവിയയെയും അമേരിക്ക, ഇക്വഡോറിനെയും നേരിടും.