Asianet News MalayalamAsianet News Malayalam

ജിംഗാന് പിന്‍ഗാമിയായി സഹല്‍; ഭാവി താരത്തിനുള്ള പുരസ്‌കാരം

ഈ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച മധ്യനിര താരം ഒരു ഗോള്‍ നേടിയിരുന്നു. 

isl 2018 19 Sahal Abdul Samad emerging player of the season
Author
Mumbai, First Published Mar 17, 2019, 10:54 PM IST

മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണില്‍ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്. ഈ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച 21കാരന്‍ ഒരു ഗോള്‍ നേടിയിരുന്നു. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി ഈ പുരസ്‌കാരം നേടിയത് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തന്നെ സന്ദേശ് ജിംഗാനായിരുന്നു. 

വീറും വാശിയും എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട കലാശപ്പോരില്‍ എഫ്‌സി ഗോവയെ 1-0ന് വീഴ്‌ത്തി ബെംഗളൂരു എഫ്‌സി കിരീടമുയര്‍ത്തി. ഐഎസ്എല്‍ ചരിത്രത്തില്‍ ബെംഗളൂരു എഫ്‌സിയുടെ ആദ്യ കിരീടമാണിത്.  117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറിലാണ് ബെംഗളൂരുവിന്‍റെ ജയം. 

Follow Us:
Download App:
  • android
  • ios