കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ എടികെയ്‌ക്ക് ജയം. സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു എഫ്‌സിക്കെതിരെ എടികെ വിജയിച്ചത്. 47-ാം മിനുറ്റില്‍ ഡേവിഡ് വില്യംസാണ് വിജയഗോള്‍ നേടിയത്.

ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോല്‍വി അറിയാത്ത ഏക ടീമെന്ന ഖ്യാതി എടികെ ഇതോടെ കാത്തു. എട്ട് ഗോള്‍ നേടിക്കഴിഞ്ഞ റോയ് കൃഷ്ണയാണ് എടികെയുടെ ടോപ് സ്‌കോറര്‍. 

ജയത്തോടെ പോയിന്‍റ് പട്ടികയില്‍ എഫ്‌സി ഗോവയെ മറികടന്ന് എടികെ മുന്നിലെത്തി. 10 കളിയില്‍ അഞ്ച് ജയമുള്ള എടികെയ്‌ക്ക് 18 പോയിന്‍റാണുള്ളത്. പതിനെട്ട് പോയിന്‍റ് തന്നെയെങ്കിലും എഫ്‌സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. 10 കളിയില്‍ 16 പോയിന്‍റുള്ള ബെംഗളൂരു എഫ്‌സി മൂന്നാമതാണ്.