ചെന്നൈ: ഐഎസ്‌എല്ലിൽ ആദ്യ ജയം തേടി മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി ഇന്നിറങ്ങും. ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്‌ക്ക് ചെന്നൈയിലാണ് മത്സരം.

നാല് കളിയിൽ മൂന്നും തോറ്റ ചെന്നൈയിന്‍ ഒരു പോയിന്‍റുമായി ലീഗിൽ അവസാന സ്ഥാനത്താണ്. മൂന്ന് പോയിന്‍റുള്ള ഹൈദരാബാദ് ഒൻപതാം സ്ഥാനത്തും. സീസണിൽ ഒരു ഗോൾ പോലും നേടാത്ത ഏക ടീമാണ് ചെന്നൈയിൻ എഫ്‌സി.

ഇന്നലെ നടന്ന ഒ‍ഡീഷ എഫ്‌സി- എടികെ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമും ഗോൾ നേടിയില്ല. അഞ്ച് കളിയിൽ പത്ത് പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് എടികെ. അഞ്ച് പോയിന്‍റുള്ള ഒഡീഷ ആറാം സ്ഥാനത്താണ്.