ചെന്നൈ: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്‌സി ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം. ഹൈദരാബാദ് എഫ്‌സിക്കെതിരെ നേടിയ നാടകീയ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ചെന്നൈയിൻ ഇറങ്ങുന്നത്. 

ഇഞ്ചുറിടൈമിൽ ജയപരാജയം മാറിമറിഞ്ഞ കളിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ചെന്നൈയിന്‍റെ ജയം. മൂന്ന് ഗോളുകളും ഇഞ്ചുറിടൈമിലായിരുന്നു. അഞ്ച് കളിയിൽ അഞ്ച് പോയിന്‍റുള്ള ഒഡീഷ ലീഗിൽ ആറാം സ്ഥാനത്താണ്. നാല് പോയിന്‍റുള്ള ചെന്നൈയിൻ ഒൻപതാം സ്ഥാനത്തും.

ഇന്നലെ നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-മുംബൈ സിറ്റി പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമും രണ്ടുഗോൾ വീതം നേടി. രണ്ടാംപകുതിയിൽ ഇരുടീമും വീറോടെ പൊരുതിയെങ്കിലു ലക്ഷ്യം കാണാനായില്ല. ഒൻപത് പോയിന്റുള്ള നോർത്ത് ഈസ്റ്റ് ലീഗിൽ നാലാം സ്ഥാനത്താണ്. അഞ്ചു പോയിന്‍റുള്ള മുംബൈ ഏഴാം സ്ഥാനത്തും.