ഇന്ന് ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാം. ഗോവയും നോര്‍ത്ത് ഈസ്റ്റും സീസണിൽ ഇതുവരെ തോറ്റിട്ടില്ല.

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോളടിവീരന്‍മാരായ എഫ്‌സി ഗോവയെ നേരിടും. ഗുവാഹത്തിയിൽ രാത്രി 7.30നാണ് മത്സരം. ഇരുടീമുകള്‍ക്കും സീസണിലെ മൂന്നാം മത്സരമാണിത്. രണ്ട് കളിയിൽ 4 പോയിന്‍റാണ് നോര്‍ത്ത് ഈസ്റ്റിനും ഗോവയ്ക്കും ഉള്ളത്. 

ഇന്ന് ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാം. ഗോവയും നോര്‍ത്ത് ഈസ്റ്റും സീസണിൽ ഇതുവരെ തോറ്റിട്ടില്ല. ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 10 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചിട്ടുള്ളത്.

Scroll to load tweet…

ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സി രണ്ടിനെതിരെ നാല് ഗോളിന് മുംബൈ സിറ്റിയെ തോല്‍പിച്ചു. സീസണില്‍ ഒഡീഷയുടെ ആദ്യ ജയമാണിത്. ആദ്യ പകുതിയിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഒഡീഷ മുന്നിലെത്തിയിരുന്നു. നാല് പോയിന്‍റുള്ള മുംബൈ അഞ്ചാമതും മൂന്ന് പോയിന്‍റുള്ള ഒഡീഷ ആറാം സ്ഥാനത്തുമാണ്.