പരുക്കുമൂലം ഡിസംബറിൽ രണ്ട് മത്സരം നഷ്‌ടമായെങ്കിലും നാല് ഗോളും ഒരു അസിസ്റ്റുമായാണ് കോറോ പുരസ്‌കാരം സ്വന്തമാക്കിയത്

മുംബൈ: ഐഎസ്‌എല്ലിൽ കഴിഞ്ഞ മാസത്തെ(ഡിസംബര്‍ 2019) ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം എഫ്‌സി ഗോവയുടെ ഫെറാൻ കോറോമിനാസിന്. സഹതാരം ബ്രാണ്ടൻ ഫെർണാണ്ടസ്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ റാഫേൽ മെസ്സി ബൗളി, ചെന്നൈയിന്റെ റാഫേൽ ക്രിവെല്ലാറോ, എടികെയുടെ റോയ് കൃഷ്ണ എന്നിവരെ മറികടന്നാണ് കോറോയുടെ നേട്ടം. 

Add Asianetnews as a Preferred SourcegooglePreferred

പരുക്കുമൂലം ഡിസംബറിൽ രണ്ട് മത്സരം നഷ്‌ടമായെങ്കിലും നാല് ഗോളും ഒരു അസിസ്റ്റുമായാണ് കോറോ പുരസ്‌കാരം സ്വന്തമാക്കിയത്. രണ്ടുതവണ ഐഎസ്‌എല്ലിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൺ ബൂട്ട് നേടിയിട്ടുള്ള കോറോ ഗോവയ്‌ക്കായി ആകെ 49 ഗോളുകൾ നേടിയിട്ടുണ്ട്. ഒക്‌ടോബറിലും നവംബറിലും എടികെയുടെ ഡേവിഡ് വില്യംസും റോയ് കൃഷ്ണയുമാണ് പുരസ്കാരം നേടിയത്.