Asianet News MalayalamAsianet News Malayalam

ഐഎസ്‌എല്‍: ചെന്നൈയിനോട് കണക്കുവീട്ടാന്‍ ഹൈദരാബാദ്

പത്താം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ് സി ഹോം ഗ്രൗണ്ടിൽ വൈകിട്ട് ഏഴരയ്‌ക്ക് ഒൻപതാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്‌സിയെ നേരിടും

ISL 2019 20 Hyderabad FC vs Chennaiyin FC Match Preview
Author
Hyderabad, First Published Jan 10, 2020, 12:20 PM IST

ഹൈദരാബാദ്: ഐഎസ്‌എല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. പത്താം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ് സി ഹോം ഗ്രൗണ്ടിൽ വൈകിട്ട് ഏഴരയ്‌ക്ക് ഒൻപതാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. 

ഹൈദരാബാദിന് പതിനൊന്ന് കളിയിൽ അഞ്ചും ചെന്നൈയിന് പത്ത് കളിയിൽ ഒൻപതും പോയിന്റാണുള്ളത്. ചെന്നൈയിൽ നടന്ന ആദ്യപാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്നു. ഈ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരംവീട്ടാനാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമാണ് ഹൈദരാബാദ്. ഇതുവരെ 26 ഗോളാണ് ഹൈദരാബാദ് വഴങ്ങിയത്. 

സാധ്യതാ ഇലവനുകള്‍

ഹൈദരാബാദ് എഫ്‌സി: Kamaljit Singh (GK), Adil Khan, Gurtej Singh, Matthew Kilgallon, Rohit Kumar, Nikhil Poojary, Asish Rai, Marko Stankovic, Bobo, Marcelo Pereira (C), Nestor Jesus Benitez

ചെന്നൈയിന്‍ എഫ്‌സി: Vishal Kaith (GK), Lucian Goian, Eli Sabia, Tondonba Singh, Rafael Crivellaro, Germanpreet Singh, Anirudh Thapa, Jerry Lalrinzuala, Lallianzuala Chhangte, Nerijus Valskis, Andre Schembri

സീസണിലെ ആറാം ജയം, ബെംഗളൂരു രണ്ടാമത്

ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജംഷെഡ്പൂർ എഫ്‌സിയെ ബെംഗളൂരു എഫ്‌സി തോൽപിച്ചു. ആറാം ജയത്തോടെ ബെംഗളൂരു എഫ് സി രണ്ടാം സ്ഥാനത്തേക്കുയർന്നു. പന്ത്രണ്ട് കളിയിൽ 22 പോയിന്റുമായാണ് ബിഎഫ്‌സി രണ്ടാം സ്ഥാനത്തേക്ക് കയറിയത്. സി കെ വിനീത് ഇല്ലാതെ ഇറങ്ങിയ ജംഷെഡ്പൂർ 13 പോയിന്റുമായി ആറാം സ്ഥാനത്ത്. 24 പോയിന്റുള്ള ഗോവയാണ് ഒന്നാം സ്ഥാനത്ത്. 
 

Follow Us:
Download App:
  • android
  • ios