ഹൈദരാബാദ്: ഐഎസ്‌എല്ലിൽ ഹൈദരാബാദ് എഫ്‌സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് ഹൈദരാബാദിലാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. രണ്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഐഎസ്എല്‍ മത്സരം നടക്കുന്നത്.

സീസണില്‍ തോൽവി അറിയാത്ത ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ച് പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണ്. ഒഡീഷയെ തോൽപിച്ച ഹൈലാൻഡേഴ്സ് ബെംഗളൂരുവിനെയും ഗോവയെയും സമനിലയിൽ തളച്ചു. സൂപ്പർ താരം അസമോവ ഗ്യാന്റെ നേതൃത്വത്തിലാണ് നോർത്ത് ഈസ്റ്റ് ആദ്യ കിരീടം ലക്ഷ്യമിട്ട് ഈ സീസണിൽ കളിക്കുന്നത്.