മുംബൈ: ഐഎസ്എല്ലിൽ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. മുംബൈ സിറ്റിയാണ് വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

ഹോം ഗ്രൗണ്ടിലേറ്റ തോൽവിക്ക് മുംബൈയിൽ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഒറ്റഗോളിനായിരുന്നു മുംബൈയുടെ ജയം. മുൻനിര താരങ്ങൾക്കേറ്റ പരുക്കിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കരകയറിയിട്ടില്ല. ആറ് കളിയിൽ അഞ്ച് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ എട്ടാം സ്ഥാനത്താണ്. മുംബൈ ഏഴാം സ്ഥാനത്തും. 

ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷയെ തോൽപിച്ച് ബെംഗലൂരു എഫ്‌സി പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തി. മുപ്പത്തിയേഴാം മിനിറ്റിൽ യുവാനനാണ് ബിഎഫ്‌സിയുടെ നിർണായക ഗോൾ നേടിയത്. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ബെംഗളൂരു ഏഴ് കളിയിൽ 13 പോയിന്‍റുമായാണ് ഒന്നാം സ്വന്തമാക്കിയത്.