Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

ബ്ലാസ്റ്റേഴ്‌സ് എട്ടും നോർത്ത് ഈസ്റ്റ് ഒൻപതും സ്ഥാനങ്ങളിലാണ്. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.

ISL 2019 20 Northeast United vs Kerala Blasters Match Preview
Author
Guwahati, First Published Feb 7, 2020, 9:27 AM IST

ഗുവാഹത്തി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. രാത്രി ഏഴരയ്‌ക്കാണ് കളിതുടങ്ങുക. പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരുടീമും ആശ്വാസജയം ലക്ഷ്യമിട്ടാണിറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് എട്ടും നോർത്ത് ഈസ്റ്റ് ഒൻപതും സ്ഥാനങ്ങളിലാണ്. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ ജെംഷഡ്‌പൂര്‍ എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് മുംബൈ സിറ്റി പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചു. എഴാം മിനുറ്റില്‍ പിന്നിലായ ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തിയാണ് മുംബൈ സിറ്റിയുടെ ജയം. എഴാം മിനുറ്റില്‍ അക്കോസ്റ്റയുടെ പെനാല്‍റ്റി ഗോളിലൂടെയായിരുന്നു ജെംഷഡ്‌പൂര്‍ മുന്നിലെത്തിയത്. എന്നാല്‍ 60-ാം മിനുറ്റില്‍ ചെര്‍മിതിയുടെ ഗോളില്‍ മുംബൈ സമനില പിടിച്ചു. ഇഞ്ചുറിടൈമില്‍(90+2) ബിദ്യാനന്ദ സിംഗിലൂടെ മുംബൈ ജയമുറപ്പിക്കുകയായിരുന്നു. 

നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിക്ക് 16 കളിയില്‍ 26 പോയിന്‍റാണുള്ളത്. 14 കളിയില്‍ 21 പോയിന്‍റുമായി ചെന്നൈയിന്‍ എഫ്‌സിയും 15 കളിയില്‍ 21 പോയിന്‍റുമായി ഒഡീഷ എഫ്‌സിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 16 കളിയില്‍ 33 പോയിന്‍റുള്ള എഫ്‌സി ഗോവയാണ് ഒന്നാംസ്ഥാനത്ത്. 15 വീതം മത്സരങ്ങളില്‍ 30 പോയിന്‍റുള്ള എടികെയും 28 പോയിന്‍റുള്ള ബെംഗളൂരു എഫ്‌സിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 
 

Follow Us:
Download App:
  • android
  • ios