പുണെ: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സി ഇന്ന് ഒഡീഷയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് പുണെയിലാണ് മത്സരം. സീസണിൽ ഒഡീഷയുടെ രണ്ടാം ഹോം മത്സരമാണിത്.

ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെങ്കിലും 10 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. രണ്ട് ജയവും നാല് സമനിലയുമാണ് ചാമ്പ്യൻമാരുടെ അക്കൗണ്ടിലുള്ളത്. ആറ് കളിയിൽ ആറ് പോയിന്റുള്ള ഒഡീഷ ആറാം സ്ഥാനത്താണ്.

ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും 11 പോയിന്‍റുമുള്ള എടികെയാണ് പോയിന്‍റ് പട്ടികയില്‍ മുന്നില്‍. 11 പോയിന്‍റ് തന്നെയാണെങ്കിലും ജംഷെഡ്‌പൂര്‍ രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. കൊച്ചിയിലെ തോൽവിക്ക് കണക്ക് തീർക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.