റാഞ്ചി: അവസാന മിനറ്റിലെ ഗോളില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ പൂട്ടി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ആദ്യ പകുതിയില്‍ കാസില്‍ നേടിയ ഗോളില്‍ അവസാന നിമിഷം വരെ വിജയമുറപ്പിച്ച ജംഷഡ്പൂരിനെ ഞെട്ടിച്ച് 90-ാം മിനിറ്റില്‍ ട്രിയാഡിസ് ആണ് നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്.

ജയിച്ചിരുന്നെങ്കില്‍ പോയന്റ് പട്ടികയില്‍ കൊല്‍ക്കത്തയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്ന ജംഷഡ്പൂര്‍ സമനിലയോടെ 11 പോയന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്കും 11 പോയന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരിയിലാണ് ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തായത്. ആറ് കളികളില്‍ 10 പോയന്റുള്ള ഗോവയെ പിന്തള്ളി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.

ഇരുപകുതികളിലും വ്യക്തമായ ആധിപത്യം നേടിയിട്ടും ജംഷഡ്പൂരിന് വിജയം കൈവിട്ടത് നിരാശയായി. രണ്ടാം പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നെങ്കിലും നല്ല അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ ജംഷഡ്പൂര്‍ പരാജയപ്പെട്ടു.