ഏതൊരു കളിക്കാരനും 90 മിനിറ്റു കളിക്കളത്തില്‍ ഉണ്ടാവണമെന്ന് തന്നെയാണ് ആഗ്രഹിക്കുക. എങ്കിലും ടീമിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാകാം കോച്ച് തന്നെ പിന്‍വലിച്ചത്.

മുംബൈ: ലീഡ് നേടിയതിന് ശേഷമുള്ള അശ്രദ്ധയാണ്, മുംബൈ സിറ്റിയുടെ ഗോളിന് വഴി വച്ചതെന്ന് ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുൽ സമദ്. രണ്ടാം പകുതിയിൽ കോച്ച് തന്നെ പിന്‍വലിച്ചതിൽ നിരാശയുണ്ടെന്നും സഹല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീസണ്‍ തുടങ്ങിയ ശേഷം ആദ്യമായാണ് സഹല്‍ പ്രതികരിക്കുന്നത്.

ഏതൊരു കളിക്കാരനും 90 മിനിറ്റു കളിക്കളത്തില്‍ ഉണ്ടാവണമെന്ന് തന്നെയാണ് ആഗ്രഹിക്കുക. എങ്കിലും ടീമിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാകാം കോച്ച് തന്നെ പിന്‍വലിച്ചത്. അതുകൊണ്ട് കോച്ചിന്റെ തീരുമാനം അംഗീകരിക്കുന്നു.

തന്‍റെ പ്രകടനത്തില്‍ എന്തെങ്കിലും മെച്ചപ്പെടാന്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും സഹല്‍ പറഞ്ഞു. താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. പരിക്ക് കളിയുടെ ഭാഗമാണ്. ജിംഗാനെപ്പോലുള്ള താരങ്ങള്‍ തിരിച്ചുവരുന്നതോടെ ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തുമെന്നും സഹല്‍ പറഞ്ഞു.