തൃശൂര്‍: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരസ്യത്തിൽ താരമായിരിക്കുകയാണ് തൃശൂരിലെ കൊമ്പൻ. ബാഹുബലി ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച ചിറയ്ക്കൽ കാളിദാസനാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. 

കൊവിഡ് കാലത്തെ വിശ്രമത്തിനിടെയാണ് കാളിദാസൻ വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തിയത്. ഒക്ടോബറിൽ ചിറ്റിലപ്പള്ളിയിൽ വച്ചായിരുന്നു ചിത്രീകരണം. പുണ്യാളൻ അഗർബത്തീസ്, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയം ശീലമാക്കിയ കൊമ്പൻ ഷൂട്ടിംഗ് സംഘത്തിനൊപ്പം പെട്ടെന്ന് ഇണങ്ങിയെന്ന് ഉടമ പറയുന്നു. സൗമ്യശീലനായ ആനയായതിനാലാണ് കാളിദാസനെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രിയങ്കരനാക്കിയത്.

അടുത്തതായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാനാണ് കാളിദാസൻ ഒരുങ്ങുന്നത്. കൊവിഡ് കാലത്ത് പ്രത്യേക ചിട്ടയാണ്. രാവിലെ രണ്ട് മണിക്കൂറോളം നടത്തം നിർബന്ധം. മഹാമാരി ഒഴിഞ്ഞ് പഴയ പോലെ പൂരനഗരിയിലെത്താൻ കാത്തിരിക്കുകയാണ് കാളിദാസനും ആരാധകരും. 

കാണാം വീഡിയോ

"

ഐഎസ്എല്ലില്‍ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ കിബൂ വികൂനയുടെ തന്ത്രങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യകിരീടം സ്വപ്നം കാണുന്നത്.

ഐഎസ്എല്‍ പൂരത്തിന് ഇന്ന് കിക്കോഫ്; ആദ്യദിനം ബ്ലാസ്റ്റേഴ്‌സിന് എടികെ മോഹൻ ബഗാന്‍ പരീക്ഷ