മഡ്‌ഗാവ്: ഐഎസ്‌എൽ ഏഴാം സീസണ് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് ജംഷെഡ്പൂർ എഫ്‌സിയെ തോൽപിച്ചു. മലയാളി താരം സഹൽ അബ്ദുൽ സമദ്, ഗാരി ഹൂപ്പർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. സെൽഫ് ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോൾ ജയം സ്വന്തമാക്കുകയായിരുന്നു. 

നാല് സന്നാഹമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിന് ഹൈദരാബാദ് എഫ്‌സിയെ തോൽപിച്ചു. എന്നാൽ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽവി നേരിട്ട ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയോട് ഗോൾരഹിത സമനില വഴങ്ങുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് ഇനി ഈമാസം ഇരുപതിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടും. 

നേഷൻസ് ലീഗ്: പോർച്ചുഗലിനെ വീഴ്‌ത്തി ഫ്രാന്‍സ് സെമിയില്‍; സ്‌പെയ്‌ന് സമനില