പനജി: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് മുംബൈ സിറ്റി എഫ്‌സി. ആദ്യ പകുതി പൂര്‍ത്തിയാവുമ്പോള്‍ മുംബൈ ഒരു ഗോളിന് മുന്നിലാണ്. ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത മുംബൈ തുടക്കം മുതലെ ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ച്ചയായി ആക്രമിച്ച മുംബൈ 20 ാം മിനിറ്റില്‍ ഗോളിലേക്കുള്ള വഴി തുറന്നു.

പ്രത്യാക്രമണത്തിലൂടെയാണ് മുംബൈയുടെ ആദ്യ ഗോളിലേക്കുള്ള വഴി തുറന്നത്. ഹ്യൂഗോ അഡ്നൻ ബൗമോസിന്‍റെ പാസില്‍ നിന്ന് ആദം ലെ ഫോന്ദ്രെ ആണ് മുംബൈയെ ഒരടി മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ 59 ശതമാനം പന്തടക്കം മുംബൈയുടെ കാലുകളിലായിരുന്നു. ഈസ്റ്റ് ബംഗാള്‍ മൂന്ന് തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളൊഴിഞ്ഞു നിന്നു. അതേസമയം, രണ്ട് തവണ ലക്ഷ്യത്തിലേക്ക് പന്തടിച്ച മുംബൈക്ക് ഒരു ഗോള്‍ നേടാനായി.

അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെട്ടപ്പോള്‍ പാസുകളുടെ എണ്ണത്തിലും ആദ്യ പകുതിയില്‍ മുംബൈ ഈസ്റ്റ് ബംഗാളിനെ ബഹുദൂരം പിന്നിലാക്കി. ആദ്യ പകുതിയില്‍ മുംബൈ 269 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഈസ്റ്റ് ബംഗാളിന് 153 പാസുകള്‍ മാത്രമാണ് ചെയ്യാനായത്. ആക്രമണ ഫുട്ബോളിനൊപ്പം പരുക്കന്‍ കളിയും പുറത്തെടുത്ത മുംബൈയുടെ മൂന്ന് താരങ്ങള്‍ ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ടു.

ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത് മജൂംദാറിന്‍റെ തകര്‍പ്പന്‍ സേവുകളില്ലായിരുന്നെങ്കില്‍ മുംബൈ ആദ്യ പകുതിയില്‍ മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തുമായിരുന്നു.

കൊൽക്കത്ത ഡെര്‍ബിയിൽ എടികെ മോഹന്‍ ബഗാനോട് തോറ്റ ഈസ്റ്റ് ബംഗാള്‍ ലീഗിലെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. മുംബൈ സിറ്റിക്ക് 2 കളിയിൽ 3 പോയിന്‍റുണ്ട്. നോര്‍ത്ത് ഈസ്റ്റിനെ മനെതിരെ തോറ്റ
മുംബൈ, ഗോവയെ തോൽപ്പിച്ചിരുന്നു