Asianet News MalayalamAsianet News Malayalam

ആവേശപ്പോരാട്ടം; ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ ആദ്യ പകുതി ഗോള്‍രഹിതം

ബാക് പാസ് കാലില്‍വെച്ച് താമസിപ്പിച്ച ആല്‍ബിനോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയ ചെന്നൈ താരം ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പെ കോനെയുടെ സമര്‍ത്ഥമായ ഇടപെടല്‍ അപകടം ഒഴിവാക്കി.

ISL 2020-21 Live Score, Chennaiyin FC vs Kerala Blasters FC Latest Updates
Author
Goa, First Published Nov 29, 2020, 8:24 PM IST

പനജി: ഐഎസ്‌എല്ലില്‍ ഗോളുകള്‍ പിറന്നില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെ കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്‌സി ആദ്യ പകുതി. ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇരുടീമുകളും അവസരങ്ങള്‍ ഒട്ടേറെ തുറന്നെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.

ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മുന്നില്‍ നിന്നത് ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും തുടക്കത്തില്‍ ആക്രമണത്തിന്‍റെ കടിഞ്ഞാണ്‍ ചെന്നൈയിനായിരുന്നു. ഏഴാം മിനിറ്റില്‍ തന്നെ അനിരുദ്ധ് ഥാപ്പ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്ത് അപകട ഭീഷണി ഉയര്‍ത്തി. ഥാപ്പയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പതിനേഴാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ അബദ്ധത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് അദ്യ ഗോള്‍ വഴങ്ങേണ്ടതായിരുന്നു.

ബാക് പാസ് കാലില്‍വെച്ച് താമസിപ്പിച്ച ആല്‍ബിനോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയ ചെന്നൈ താരം ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പെ കോനെയുടെ സമര്‍ത്ഥമായ ഇടപെടല്‍ അപകടം ഒഴിവാക്കി. അനിരുദ്ധ് ഥാപ്പയായിരുന്നു ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിച്ചത്.  

ആദ്യ 20 മിനിറ്റുനേരെ പതുങ്ങി നിന്ന ബ്ലാസ്റ്റേഴ്സ് പതുകെ മത്സരത്തിലേക്ക് തിരിച്ചെത്തി. 22-ാം മിനിറ്റില്‍ നോംഗ്‌ഡാംബ നാവോറെമിനെ ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 26-ാം മിനിറ്റില്‍ റാഫേല്‍ കര്‍വാലോ മനോഹരമായ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.

പിന്നീട് തുടര്‍ച്ചായായി ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളാണ് കണ്ടത്.  തുടര്‍ച്ചയായി കോര്‍ണര്‍ വഴങ്ങി ചെന്നൈയിന്‍ പിടിച്ചു നിന്നു. ഇതിനിടെ കോര്‍ണര്‍ കിക്കില്‍ ചെന്നൈ പ്രതിരോധനിരതാരത്തിന്‍റെ കൈയില്‍ പന്ത് തട്ടിയെങ്കിലും റഫറി കാണാതെ പോയത് ബ്ലാസ്റ്റേഴ്സിന് അര്‍ഹമായ പെനല്‍റ്റി നഷ്ടമാക്കി.

Follow Us:
Download App:
  • android
  • ios