ലിസ്‌ബണ്‍: യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസ് സെമിയിൽ. നിർണായക മത്സരത്തിൽ പോർച്ചുഗലിനെ ഏകക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് തോൽപ്പിച്ചു. 53-ാം മിനുറ്റിൽ കാന്റെയാണ് ഫ്രഞ്ച് പടയ്ക്കായി ഗോൾ നേടിയത്. എംബാപ്പേ ഇല്ലാതെയാണ് ലോകചാമ്പ്യന്മാർ കളിക്കാനിറങ്ങിയത്.

മറ്റൊരു മത്സരത്തിൽ സ്‌പെയ്‌നിനെ സ്വിറ്റ്സർലണ്ട് സമനിലയിൽ തളച്ചു. സ്‌പെയ്‌നിനായി മൊറീനോയും സ്വിറ്റ്സർലണ്ടിനായി ഫ്രിയുലറും ഗോൾ നേടി. നായകൻ സെർജിയോ റാമോസ് രണ്ട് പെനാൽറ്റി പാഴാക്കിയതാണ് സ്‌പെയ്‌ന് തിരിച്ചടിയായത്. 177-ാം മത്സരത്തിനിറങ്ങിയ റാമോസ് ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന പുരുഷ യൂറോപ്യൻതാരമായി.

അതേസമയം സ്വീഡൻ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചു. കുലുസേവ്‍സ്കി, ഡാനിയേൽസൺ എന്നിവരാണ് സ്വീഡനായി ഗോൾ നേടിയത്. ഡാനിയേൽസൺ, 81-ാം മിനുറ്റിൽ സ്വന്തം വലയിലേക്കും ഗോളടിച്ചുകയറ്റി.

മറ്റൊരു മത്സരത്തിൽ ജർമ്മനി യുക്രൈനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജർമ്മനിയുടെ ജയം. വെർണറുടെ ഇരട്ട ഗോൾ മികവിലാണ് ജർമ്മനിയുടെ ജയം. ലിറോയ് സാനെയും ജർമ്മനിക്കായി സ്‌കോർ ചെയ്തു.

ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി ?; ബിസിസിഐ വാര്‍ഷിക പൊതുയോഗം ഡിസംബറിലെന്ന് സൂചന