Asianet News MalayalamAsianet News Malayalam

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ; ഐഎസ്എല്ലിലെ ആദ്യജയം എടികെ മോഹന്‍ ബഗാന്

റോയ് കൃഷ്ണയാണ് ബഗാന്റെ ഗോള്‍ നേടിയത്. ബകാറി കോനെ- കോസ്റ്റ പ്രതിരോധസഖ്യമാണ് ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാന്‍ കഴിയുന്ന ഏക ഘടകം. 


 

ISL 2020 Kerala Blasters started there ISL campaign with loss
Author
Fatorda, First Published Nov 20, 2020, 9:58 PM IST

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ തോല്‍വി. റോയ് കൃഷ്ണയാണ് ബഗാന്റെ ഗോള്‍ നേടിയത്. ബകാറി കോനെ- കോസ്റ്റ പ്രതിരോധസഖ്യമാണ് ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാന്‍ കഴിയുന്ന ഏക ഘടകം. 

ഗോള്‍രഹിതമായരുന്നു ആദ്യപകുതി. ബഗാന്‍ നടത്തിയ ചില ഒറ്റപ്പെട്ട നീക്കങ്ങളൊഴിച്ചാല്‍ കാര്യമായൊന്നും എടുത്തുപറയാനില്ല.  ഈ സീസണില്‍ ടീമിലെത്തിയ നിഷു കുമാറിനെ ബഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. കെ പ്രശാന്താണ് വലതു വിംഗ് ബാക്കായി കളിച്ചത്. തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനവും. 

നാലാം മിനിറ്റില്‍ തന്നെ ബഗാന് ലീഡെടുക്കാനുള്ള സുവര്‍ണാവസരം വന്നു. ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ക്കില്‍ ഒന്നു കാലുവെക്കുകയേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ മാര്‍ക് ചെയ്യപ്പെടാതെ നിന്നിരുന്ന റോയ് കൃഷ്ണയ്ക്ക് ടൈമിംഗ് പിഴച്ചു. 11ാം മിനിറ്റില്‍ മൈക്കല്‍ സൂസൈരാജ് പരിക്കേറ്റ് പുറത്തായത് ബഗാന് തിരിച്ചടിയായി. 18ാം മിനിറ്റില്‍ കൃഷ്ണയുടെ  ഗോളെന്നുറച്ച ഷോട്ട് ബകാരി കോണേ മനോഹരമായി പ്രതിരോധിച്ചു. മത്സരത്തിലെ മനോഹര നിമിഷവും ഇതായിരുന്നു. 

37ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനും ലഭിച്ചു ഒരവസരം. നവോറമിന്റെ ക്രോസില്‍ ഹെഡ് ചെയ്യാന്‍ ഹൂപ്പര്‍ ഉയര്‍ന്ന് ചാടിയെങ്കിലും കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന റ്വിതിക് ദാസിന് കാല്‍വെക്കുകയേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ യുവതാരത്തിന് പിഴച്ചു. ഇതിനിടെ കൃഷ്ണ ബോക്‌സിന് പുറത്ത് നിന്ന് പായിച്ച ഷോട്ട് ബാറിന് മുകളിലൂടെ പറന്നു.

67ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. ഫിജി താരം റോയ് കൃഷ്ണയുടെ കാലില്‍ നിന്നായിരുന്നു സീസണിലെ ആദ്യ ഗോള്‍. അപകടം ഒഴിവാക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പിഴച്ചപ്പോല്‍ റോയ് അനായാസം ലക്ഷ്യം കണ്ടു. കൂടുതല്‍ സമയം പന്ത് കൈവശം വച്ചിട്ടും ഗോള്‍ നേടാന്‍ സാധിക്കാത്തത് ബ്ലാഴ്‌സ്‌റ്റേഴ്‌സിന് വിനയായി.

Follow Us:
Download App:
  • android
  • ios