Asianet News MalayalamAsianet News Malayalam

ISL 2021-2022: ബെംഗലൂരുവിനെതിരായ പോരാട്ടം, കേരളാ ബ്ലാസ്റ്റേഴ്സ് ഇലവനായി

കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതുമൂലം 11 പേരെ തികക്കാനാവില്ലെന്നും കബഡി കളിക്കാനുള്ള കളിക്കാരെ ഇപ്പോള്‍ കളിക്കാന്‍ തയാറായിട്ടുള്ളുവെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് ഇന്നലെ പറഞ്ഞിരുന്നു. ബെംഗലൂരുവിനെതിരായ മത്സരം വെച്ച സമയത്തെയും പരിശീലകന്‍ വിമര്‍ശിച്ചിരുന്നു.

ISL 2021-2022: Kerala Blasters vs Bengaluru FC Live Updates
Author
Panaji, First Published Jan 30, 2022, 7:26 PM IST

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) കൊവിഡ് ഇടവേളക്കുശേഷം നിര്‍ണായക പോരാട്ടത്തില്‍ ബെംഗലൂരു എഫ്‌സിയെ( Bengaluru FC) നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ(Kerala Blasters) ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ഹര്‍മന്‍ജ്യോത് കാബ്ര നായകനാവുന്ന ടീമില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും അഡ്രിയാന്‍ ലൂണയും ആദ്യ ഇലവനിലുണ്ട്.

കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതുമൂലം 11 പേരെ തികക്കാനാവില്ലെന്നും കബഡി കളിക്കാനുള്ള കളിക്കാരെ ഇപ്പോള്‍ കളിക്കാന്‍ തയാറായിട്ടുള്ളുവെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് ഇന്നലെ പറഞ്ഞിരുന്നു. ബെംഗലൂരുവിനെതിരായ മത്സരം വെച്ച സമയത്തെയും പരിശീലകന്‍ വിമര്‍ശിച്ചിരുന്നു.

'മത്സരത്തിന് ഇറങ്ങാൻ ആവശ്യമായ താരങ്ങൾ ഇപ്പോഴും ടീമിൽ ഇല്ല. ടീമിൽ ഇപ്പോഴും കൊവിഡ് ബാധിതരുണ്ട്. താരങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ട്. ഒഡിഷയ്ക്കെതിരെ കളിക്കാൻ നിർബന്ധിച്ച ഐഎസ്എൽ അധികൃതരാണ് ഈ അവസ്ഥയ്ക്ക് കാരണക്കാർ. ബിഎഫ്സിക്കെതിരായ മത്സരത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെന്നും' ബ്ലാസ്റ്റേഴ്സ് കോച്ച് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

11 കളിയിൽ 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ മഞ്ഞപ്പട. 10 കളിയില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല. ഹൈദരാബാദ് എഫ്‌സി 13 കളിയില്‍ 23 പോയിന്‍റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 12 കളിയില്‍ 22 പോയിന്‍റോടെ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്‍റെ കഴിഞ്ഞ മത്സരങ്ങള്‍ കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു.

Follow Us:
Download App:
  • android
  • ios