കളിയുടെ അവസാന 10 മിനിറ്റില്‍ നിരന്തരം ആക്രമിച്ച ഒഡിഷ ഏത് സമയവും ഗോള്‍ നേടുമെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നില്ല. ലീഡെടുത്തതിന് പിന്നാലെ ബെംഗലൂരുവിന് ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം ക്രോസ് ബാറില്‍ തട്ടി മടങ്ങി.

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) ഒഡിഷ എഫ് സിയെ(Odisha FC) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ബെംഗലൂരു എഫ് സി(Bengaluru FC). ഏഴാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറിലൂടെ(Nandhakumar Sekar) മുന്നിലെത്തിയ ഒഡിഷയോട് 31-ാം മിനിറ്റില്‍ ഡാനിഷ് ബട്ടിലൂടെ( Danish Bhat) ബെംഗലൂരു സമനില പിടിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലാല്‍റുവാത്താര ഉദാന്ത സിംഗിനെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി പിഴവുകളേതുമില്ലാതെ വലയിലാക്കി ക്ലെയ്റ്റണ്‍ സില്‍വ(Cleiton Silva) ബെഗംലൂരുവിനെ മുന്നിലെത്തിച്ചു. സമനില ഗോളിനായി ഒഡിഷ പരമാവധി ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് അവര്‍ക്ക് തിരിച്ചടിയായി.

Scroll to load tweet…

കളിയുടെ അവസാന 10 മിനിറ്റില്‍ നിരന്തരം ആക്രമിച്ച ഒഡിഷ ഏത് സമയവും ഗോള്‍ നേടുമെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നില്ല. ലീഡെടുത്തതിന് പിന്നാലെ ബെംഗലൂരുവിന് ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം ക്രോസ് ബാറില്‍ തട്ടി മടങ്ങി. 60ാം മിനിറ്റിലാണ് ബെംഗലൂരു കുപ്പായത്തില്‍ പ്രിന്‍സ് ഇബ്രക്ക് പകരക്കാരനായി സുനില്‍ ഛേത്രി ഇറങ്ങിയത്. 75ാം മിനിറ്റില്‍ ഒഡിഷയും സമനില ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങിയത് അവരുടെ നിര്‍ഭാഗ്യമായി.

Scroll to load tweet…

ജയത്തോടെ 18 കളികളില്‍ 25 പോയന്‍റുമായി ബെംഗലൂരു എഫ് സി പ്ലേ അഞ്ചാം സ്ഥാനത്തേക്ക് കയറിയതിനൊപ്പം ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. എന്നാല്‍ തോല്‍വിയോടെ 18 കളികളില്‍ 22 പോയന്‍റുള്ള ഒഡിഷയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി.