നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മിനി കേരള ടീം. ആറ് മലയാളി താരങ്ങളാണ് ടീമില്‍ ഇക്കുറിയുള്ളത്. 

പനാജി: ഐഎസ്എല്ലില്‍(ISL 2021-22) ഇന്ന് ബെംഗളൂരു എഫ്‌സി(Bengaluru FC) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(NorthEast United) പോരാട്ടം. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ത്യന്‍ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴിലാണ് നോര്‍ത്ത് ഈസ്റ്റ് കളിക്കുന്നത്. ആദ്യമായാണ് ഒരു ഐഎസ്എൽ ടീമിന്‍റെ മുഖ്യപരിശീലകനായി ഇന്ത്യക്കാരന്‍ എത്തുന്നത്.

മലയാളികളുടെ നോര്‍ത്ത് ഈസ്റ്റ്

ആറ് മലയാളി താരങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് ടീമിൽ ഉള്ളത്. മിര്‍ഷാദ് മിച്ചു, മാഷൂര്‍ ഷെരീഫ്, ജെസ്റ്റിന്‍ ജോര്‍ജ്, മുഹമ്മദ് ഇര്‍ഷാദ്, വി പി സുഹൈര്‍, ഗനി മുഹമ്മദ് നിഗം എന്നിവരാണ് ടീമിലെ മലയാളികള്‍. സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു ടീമിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും ലിയോൺ അഗസ്റ്റിനുമുണ്ട്. 

ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ ചരിത്രം ബിഎഫ്‌സിക്ക് അനുകൂലമാണ്. 10 കളിയിൽ ബെംഗളൂരുവിന് അഞ്ചും നോര്‍ത്ത് ഈസ്റ്റിന് ഒരു ജയവുമാണുള്ളത്. നാല് മത്സരം സമനിലയിൽ അവസാനിച്ചു. 

Scroll to load tweet…

ഗോള്‍വര്‍ഷത്തോടെ സീസണ്‍ തുടങ്ങി 

ഐഎസ്എൽ എട്ടാം സീസണ് ഗോൾ വർഷത്തോടെയാണ് തുടക്കമായത്. എടികെ മോഹൻ ബഗാൻ രണ്ടിനെതിരെ നാല് ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചു. മലയാളികൾ നിറഞ്ഞ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വ്യാഴാഴ്‌ച നേരിടും മുൻപ് പരിഹരിക്കാൻ ഏറെയുണ്ട് ബ്ലാസ്റ്റേഴ്‌സിന്.

എട്ടാം സീസണിൽ എത്തിനിൽക്കുന്ന ഐഎസ്എല്ലിൽ ആറാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരം കളിക്കുന്നത്. ഇതിൽ അഞ്ചിലും എടികെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. രണ്ടു തവണയാണ് ബ്ലാസ്റ്റേഴ്സ് ജയിച്ച് തുടങ്ങിയത്.

ISL: ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് തോറ്റു തുടങ്ങി, എടികെയോട് തോറ്റത് രണ്ടിനെതിരെ നാലു ഗോളിന്