Kerala Blasters : സഹല്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍; ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാര്‍
ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് ബെംഗളൂരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം തുടങ്ങുക

പനാജി: ഐഎസ്എല്ലില്‍(ISL 2021-22) സീസണിലെ മൂന്നാം മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി കേരള ബ്ലാസ്റ്റേഴ്‌സ്(BFC vs KBFC). മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ്(Sahal Abdul Samad) സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്.
ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് ബെംഗളൂരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം തുടങ്ങുക. വിള്ളൽവീണ പ്രതിരോധത്തിലൂടെ എടികെ മോഹൻ ബഗാനെതിരെ തോൽവിയും മുന്നേറ്റത്തിന്‍റെ മുനയൊടിഞ്ഞപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോളില്ലാ സമനിലയും വഴങ്ങിയത് പരിഹരിക്കാനാണ് ഇവാൻ വുകോമനോവിച്ചും കൂട്ടരും കളത്തിലെത്തുന്നത്. അതേസമയം ഹൈലാൻഡേഴ്‌സിനെ തോൽപിച്ച് തുടങ്ങിയെങ്കിലും ഒഡിഷയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് ബിഎഫ്‌സിയുടെ വരവ്.
ആരാധകർക്കിടയിൽ ചൂടുംചൂരും നിറയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സും ബിഎഫ്‌സിയും എട്ട് തവണയാണ് മുഖാമുഖം വന്നിട്ടുള്ളത്. അഞ്ചിലും ബിഎഫ്‌സി ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ചിരിക്കാനായത് ഒരിക്കൽ മാത്രം. രണ്ട് കളി സമനിലയിൽ അവസാനിച്ചു.
Kerala Blasters : സാധാരണ മത്സരം മാത്രം, ബെംഗളൂരുവിനെതിരെ സമ്മര്‍ദമില്ല: ഇവാൻ വുകോമനോവിച്ച്