10 കളിയിൽ ഹൈദരാബാദ് എഫ്സിക്ക് 16ഉം ചെന്നൈയിന് 14ഉം പോയിന്‍റ് വീതമുണ്ട്

മഡ്‍ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22 ) ഇന്ന് തെക്കേയിന്ത്യന്‍ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സിയും ഹൈദരാബാദ് എഫ്സിയുമാണ് (Chennaiyin FC vs Hyderabad FC) നേര്‍ക്കുനേര്‍ വരുന്നത്. രാത്രി 7.30ന് ഗോവയിൽ മത്സരം തുടങ്ങും. 10 കളിയിൽ ഹൈദരാബാദ് എഫ്സിക്ക് 16ഉം ചെന്നൈയിന് 14ഉം പോയിന്‍റ് വീതമുണ്ട്. ഇന്ന് ജയിച്ചാൽ ഹൈദരാബാദിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.

ഒരു ബ്ലാസ്റ്റേഴ്സ് ഗാഥ 

ഐഎസ്എല്ലില്‍ അഞ്ചാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് കുതിപ്പ് തുടരുകയാണ്. 11 കളിയിൽ 20 പോയിന്‍റോടെയാണ് മഞ്ഞപ്പട പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്. ഇന്നലെ സീസണില്‍ ക്ലബിന്‍റെ പതിനൊന്നാം മത്സരത്തിൽ ഒ‍ഡിഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചു. 28-ാം മിനിറ്റില്‍ നിഷു കുമാറും 40-ാം മിനിറ്റിൽ ഹര്‍മന്‍ജോത് ഖാബ്രയുമാണ് ഗോൾ നേടിയത്. യുവഗോളി ഗില്ലിന്‍റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന് നേട്ടമായി.

തകര്‍പ്പന്‍ ജയം പരിക്കേറ്റ നായകന്‍ ജെസ്സെല്‍ കര്‍ണെയ്റോയ്ക്ക് ബ്ലാസ്റ്റേഴ്സ് സമര്‍പ്പിച്ചു. മത്സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിൽ പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ചും നായകന്‍ അഡ്രിയാന്‍ ലൂണയും ഇക്കാര്യം വ്യക്തമാക്കി. ലൂണയും ഹര്‍മന്‍ജോത് ഖാബ്രയും ജെസ്സലിന്‍റെ ജേഴ്സി ഉയര്‍ത്തി നിൽക്കുന്ന ചിത്രങ്ങള്‍ ക്ലബ് ട്വീറ്റ് ചെയ്തു.

Scroll to load tweet…

Kerala Blasters : മിന്നല്‍ വാസ്ക്വെസ്! മഞ്ഞക്കടലിരമ്പത്തിനൊപ്പം സന്തോഷവാർത്ത; ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ഹാപ്പി