ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ- ഈസ്റ്റ് ബംഗാൾ പോരാട്ടം. ജയിച്ചാല്‍  ചെന്നൈയിന്‍ ഒന്നാം സ്ഥാനത്ത്. 

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് ചെന്നൈയിന്‍ എഫ്‌സിയും ഈസ്റ്റ് ബംഗാളും (Chennaiyin Fc vs SC East Bengal) ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. ഹൈദരാബാദിനെയും നോര്‍ത്ത് ഈസ്റ്റിനെയും തോൽപ്പിച്ച ചെന്നൈയിന് ഇന്ന് ജയിച്ചാൽ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. മൂന്ന് കളിയിൽ രണ്ടിലും തോറ്റ ഈസ്റ്റ് ബംഗാൾ ഒരു പോയിന്‍റുമായി പത്താം സ്ഥാനത്താണ്.

ഇന്നലത്തെ ജംഷഡ്‌പൂര്‍ എഫ്‌സി-ഹൈദരാബാദ് എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഒരു ഗോള്‍ വീതം നേടി. ആദ്യ പകുതിയിൽ ജംഷഡ്‌പൂര്‍ ആണ് മുന്നിട്ടുനിന്നത്. 41-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് ഗോള്‍ നേടി. രണ്ടാം പകുതിയിൽ ഹൈദരാബാദ് തിരിച്ചടിച്ചു. 56-ാം മിനിറ്റില്‍ ബര്‍ത്തലോമ്യു ഓഗ്ബച്ചേ ആണ് ഗോൾ നേടിയത്. മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷ് ആണ് ജംഷഡ്പൂര്‍ വല കാത്തത്.

ആദ്യ നാല് സ്ഥാനങ്ങളിലേക്ക് ഉയരാനുള്ള അവസരം ഇരു ടീമിനും നഷ്ടമായി. മൂന്ന് കളിയിൽ 5 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ അഞ്ചാമതും 4 പോയിന്‍റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്തുമാണ്. കഴിഞ്ഞ സീസണിലും ഇരു ടീമുകളും തമ്മിലുള്ള രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു. 

Scroll to load tweet…

EPL : ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് എണ്ണൂറാം കരിയര്‍ ഗോള്‍; ആഴ്‌സനലിനെ മുട്ടുകുത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്