Asianet News MalayalamAsianet News Malayalam

ISL 2021-22 : ഇന്ത്യന്‍ പരിശീലകർ നേർക്കുനേർ; ഐഎസ്എല്ലില്‍ ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഇരു ടീമുകളും സീസണിലെ 11-ാം റൗണ്ട് മത്സരത്തിനാണ് ഇറങ്ങുന്നത്

ISL 2021 22 FC Goa vs NorthEast United FC Preview
Author
Panaji, First Published Jan 14, 2022, 11:02 AM IST

പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് ഇന്ത്യന്‍ പരിശീലകരുടെ പോരാട്ടം. എഫ്‍സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും (FC Goa vs NorthEast United FC) ആണ് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യന്‍ പരിശീലകരായ ഖാലിദ് ജമിലും (Khalid Jamil) ഡെറിക് പെരേരയും (Derrick Pereira) നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് പ്രത്യേകത. ഗോവയിൽ രാത്രി 7.30നാണ് മത്സരം. 

ഇരു ടീമുകളും സീസണിലെ 11-ാം റൗണ്ട് മത്സരത്തിനാണ് ഇറങ്ങുന്നത്. ഗോവയ്ക്ക് 12ഉം നോര്‍ത്ത് ഈസ്റ്റിന് എട്ടും പോയിന്‍റ് വീതമുണ്ട്. അവസാന മത്സരത്തിൽ ഗോവ ചെന്നൈയിനെ തോൽപ്പിച്ചപ്പോള്‍ കഴിഞ്ഞ മൂന്ന് കളിയിലും നോര്‍ത്ത് ഈസ്റ്റിന് ജയിക്കാനായിട്ടില്ല. മൂന്ന് ഗോള്‍ നേടിയ മലയാളി താരം വി.പി. സുഹൈര്‍ ആണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ടോപ്സ്കോറര്‍.

അയല്‍ക്കാർ കൈകൊടുത്ത് പിരിഞ്ഞു

ഐഎസ്എല്ലിൽ ഇന്നലത്തെ ചെന്നൈയിൻ എഫ്സി-ഹൈദരാബാദ് എഫ്സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഓരോ ഗോൾ വീതം നേടി. പതിമൂന്നാം മിനിറ്റിൽ മുഹമ്മദ് സാജിദിലൂടെ ചെന്നൈയിന്‍ ആദ്യം ഗോൾ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ യാവിയർ സിവേറിയോയുടെ ഗോളിലൂടെയാണ് ഹൈദരാബാദ് സമനില നേടിയത്. 11 കളിയിൽ പതിനേഴ് പോയിന്‍റുള്ള ഹൈദരാബാദ് ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. 15 പോയിന്‍റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്തും. 20 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 


 

SA vs IND : '11 പേ‍ർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നു'; വിവാദ ഡിആ‍ർഎസില്‍ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ

Follow Us:
Download App:
  • android
  • ios