അഡ്രിയാന്‍ ലൂണ, സഹല്‍ അബ്‌ദുല്‍ സമദ് എന്നിവര്‍ കളിക്കുമോ എന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്ക
മഡ്‌ഗാവ്: ഗോവയിലെ മഞ്ഞക്കടലിനെ (Manjappada) സാക്ഷിയാക്കി ഐഎസ്എല്‍ (ISL 2021-22) കിരീടപ്പോരാട്ടത്തിന് (HFC vs KBFC) കേരള ബ്ലാസ്റ്റേഴ് (Kerala Blasters FC) ആശങ്കകളൊഴിഞ്ഞ്, ആവേശത്തോടെ കളത്തിലേക്ക്. ഹൈദരാബാദ് എഫ്‌സിക്കെതിരായ ഫൈനലില്‍ (Hyderabad FC) സ്റ്റാര്‍ മിഡ്‌ഫീല്‍ഡറും ക്യാപ്റ്റനുമായ അഡ്രിയാന്‍ ലൂണ (Adrian Luna) പരിക്കുമാറി സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി എന്നതാണ് പ്രധാന സന്തോഷ വാര്‍ത്ത. അതേസമയം പരിക്കിന്‍റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് (Sahal Abdul Samad) സ്‌ക്വാഡിലില്ല. മലയാളി താരം രാഹുല്‍ കെ പി (Rahul KP) സ്റ്റാര്‍ട്ടിംഗ് ഇലനില്‍ കളിക്കും.
രാത്രി 7.30ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍. കന്നിക്കിരീടം കേരളത്തിലെത്തിക്കാന്‍ മഞ്ഞപ്പട ആരാധകരെക്കൊണ്ട് ഗോവ നിറഞ്ഞിരിക്കുകയാണ്. ഹൈദരാബാദ് എഫ്‌സിയും കന്നിക്കിരീടം തേടിയാണ് ഇറങ്ങുന്നത്.
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ കുപ്പായം ധരിക്കാം.
ISL Final : മഞ്ഞയണിഞ്ഞ് മോഹൻലാലും മമ്മൂട്ടിയും; ആഹ്‌ളാദവും നന്ദിയുമറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
