Asianet News MalayalamAsianet News Malayalam

ISL 2021-22 : വരും സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും; ആരാധകർ കൊതിച്ച വെളിപ്പെടുത്തലുമായി വുകോമനോവിച്ച്

ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റനെ കുറിച്ചും മനസുതുറന്ന് പരിശീലകന്‍, ആരാധകർക്ക് ഇരട്ടി സന്തോഷം

isl 2021 22 i will stay at Kerala Blasters next season reveals kbfc coach Ivan Vukomanovic exclusive interview
Author
Madgaon, First Published Jan 15, 2022, 10:28 AM IST

മഡ്ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ആരാധകർ കാത്തിരുന്ന വെളിപ്പെടുത്തലുമായി കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) കോച്ച് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic). വരും സീസണിലും ബ്ലാസ്റ്റേഴ്സ് (KBFC) കോച്ചായി തുടരുമെന്ന് വുകോമനോവിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ തലവര മാറ്റിയ ഇവാൻ വുകോമനോവിച്ചിൽ നിന്ന് ആരാധകർ കേൾക്കാൻ കൊതിച്ച വാക്കുകളാണിത്. ഐഎസ്എല്ലിലെ വമ്പൻമാർ വലിയ വാഗ്ദാനം നൽകിയാലും ബ്ലാസ്റ്റേഴ്സിനെ കൈവിടില്ലെന്ന് വുകോമനോവിച്ച് ആരാധകർക്ക് ഉറപ്പ് നല്‍കുന്നു. അഡ്രിയൻ ലൂണ നായകനായി തുടരുമെന്നും വുകോമനോവിച്ച് വ്യക്തമാക്കി. സീസണിലെ ഏറ്റവും വലിയ നഷ്ടം ആരാധകരുടെ അസാന്നിധ്യമാണ് എന്ന് തുറന്നുപറയാനും മഞ്ഞപ്പടയുടെ ആശാന്‍ മറന്നില്ല. 

'ആശാനും ആരാധകരും'- വുകോമനോവിച്ചുമായുള്ള അഭിമുഖത്തിന്‍റെ പൂർണ്ണരൂപം ഇന്ന് വൈകിട്ട് (15/01/2022) 5.30ന് ഏഷ്യാനെറ്റ് ന്യൂസിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലും കാണാം... 

ഐഎസ്എല്ലിൽ ജൈത്രയാത്ര തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും. പന്ത്രണ്ടാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകർത്തിരുന്നു. സീസണിൽ ഒറ്റത്തോൽവി മാത്രം നേരിട്ട ബ്ലാസ്റ്റേഴ്സ് 20 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Kerala Blasters : പടിപടിയായി മുന്നോട്ട്, അവകാശവാദങ്ങള്‍ അരുത്; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വുകാമനോവിച്ച്

Follow Us:
Download App:
  • android
  • ios