ജയത്തോടെ ലീഗ് ഘട്ടത്തില്‍ 43 പോയന്റുമായണ് ജംഷഡ്പൂര്‍ ഒന്നാമതെത്തിയത്. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ജംഷഡ്പൂരിനായി. ഇന്നത്തെ ജയത്തോടെ ഐഎസ്എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ജംഷഡ്പൂരിന് സ്വന്തമായി. 15 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച എടികെയേുടെ ആദ്യ തോല്‍വിയാണിത്.
ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan) എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി(Jamshedpur FC) പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനൊപ്പം ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും കരസ്ഥമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ റിത്വിക് ദാസാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്.
ജയത്തോടെ ലീഗ് ഘട്ടത്തില്‍ 43 പോയന്റുമായണ് ജംഷഡ്പൂര്‍ ഒന്നാമതെത്തിയത്. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ജംഷഡ്പൂരിനായി. ഇന്നത്തെ ജയത്തോടെ ഐഎസ്എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ജംഷഡ്പൂരിന് സ്വന്തമായി. 15 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച എടികെയേുടെ ആദ്യ തോല്‍വിയാണിത്.
നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച എടികെ 37 പോയന്റുമായി മൂന്നാം സ്ഥാനത്തായപ്പോള്‍ ഗോള്‍ ശരാശരിയില്‍ ഹൈദരാബാദ് എഫ് സി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പും പൂര്‍ത്തിയായി. ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ് ജംഷഡ്പൂരിന്റെ എതിരാളികള്‍. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനുമായി സെമിയില്‍ ഏറ്റുമുട്ടും. ഈ മാസം 11നും 12നുമാണ് ആദ്യപാദ സെമി. 15നും 16നും രണ്ടാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.
ജംഷഡ്്പൂരിനെതിരെ ആദ്യ പകുതിയില്‍ ആക്രമണങ്ങള്‍ നയിച്ചത് എടികെ ആയിരുന്നെങ്കിലും ജംഷഡ്പൂരിന്റെ ഉരുക്കുകോട്ട പൊളിച്ച്് ഗോളടിക്കാന്‍ എടികെക്കായില്ല. രണ്ടാം പകുതിയില്‍ കുറച്ചുകൂടി ആസൂത്രിതമായി കളിച്ച ജംഷഡ്പൂര്‍ 57-ാം മിനിറ്റില്‍ റിത്വിക് ദാസിലൂടെ ലീഡെടുത്തു. സമനില ഗോളിനായുള്ള എടികെയുടെ ശ്രമങ്ങള്‍ ജംഷഡ്പൂര്‍ പ്രതിരോധം ഫലപ്രദമായി പ്രതിരോധിച്ചതോടെ തുടര്‍ജയങ്ങളുടെ റെക്കോര്‍ഡുമായി ജംഷഡ്പൂര്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തി.