Asianet News MalayalamAsianet News Malayalam

Kerala Blasters : കബഡിക്കുള്ള കളിക്കാരേയുള്ളൂ, നാളത്തെ മത്സരം ചിന്തിക്കുന്നേയില്ല; തുറന്നടിച്ച് വുകോമനോവിച്ച്

കബഡി മത്സരത്തിനുള്ള കളിക്കാരേ ടീമിൽ ഉളളൂ, ഫുട്ബോള്‍ മത്സരത്തിനാവശ്യമായവര്‍ ടീമിലില്ലെന്ന് ഇവാന്‍ വുകോമനോവിച്ച്

ISL 2021 22 Kerala Blaster coach Ivan Vukomanovic lashed out on the Covid situation in KBFC camp ahead match vs Bengaluru FC
Author
Madgaon, First Published Jan 29, 2022, 3:25 PM IST

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ബെംഗളൂരു എഫ്‌സിക്കെതിരായ (Bengaluru FC) മത്സരത്തിന് മുമ്പ് സംഘാടകര്‍ക്കെതിരെ തുറന്നടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic). നാളത്തെ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നതേയില്ല, ബ്ലാസ്റ്റേഴ്സ് ടീമിൽ ഇപ്പോഴും കൊവിഡ് ബാധിതരുണ്ടെന്നും (Covid-19) വുകോമനോവിച്ച് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  

'ഞങ്ങള്‍ എല്ലാ നിയന്ത്രങ്ങളും പാലിക്കുന്നുണ്ട്. എന്നാല്‍ ബയോ-ബബിള്‍ പൊട്ടി. ബയോ-ബബിളില്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പുതന്നതാണ്. നാളത്തെ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല. ടീം ക്യാംപില്‍ ഇപ്പോഴും കൊവിഡ് കേസുകളുണ്ട്. നാളെ മത്സരത്തിന് എത്ര താരങ്ങളുണ്ടാകുമെന്ന് ഉറപ്പില്ല. കബഡി മത്സരത്തിനുള്ള കളിക്കാരേ ടീമിൽ ഉളളൂ, ഫുട്ബോള്‍ മത്സരത്തിനാവശ്യമായവര്‍ ടീമിലില്ല. ലീഗ് അവസാനിപ്പിച്ച് മടങ്ങണമെന്നാണ് മിക്കവരും ചിന്തിക്കുന്നത്. ഒഡിഷ ടീമിൽ കൊവിഡ് ബാധിതര്‍ ഉണ്ടായിട്ടും കളിക്കേണ്ടിവന്നു. കളിക്കാരുടെ ആരോഗ്യത്തെ കുറിച്ച് മാത്രമേ ആശങ്കയുള്ളൂ' എന്നും വുകോമനോവിച്ച് പറഞ്ഞു. വുകോമനോവിച്ചിനൊപ്പം ഹര്‍മന്‍ജോത് ഖാബ്രയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങള്‍ കൊവിഡ് ബാധ കാരണം മാറ്റിവച്ചിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ ദിവസം മാത്രമാണ് ടീമിന് പരിശീലനം പുനരാരംഭിക്കാനായത്. 11 കളിയിൽ 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സി 23 പോയിന്‍റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 22 പോയിന്‍റോടെ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്താന്‍ തയ്യാറെടുക്കുന്നത്. 

കാണാം വുകോമനോവിച്ചിന്‍റെ വാര്‍ത്താസമ്മേളനം

ISL 2021-22 : ഐഎസ്എല്ലില്‍ കൊൽക്കത്ത ഡെര്‍ബി; ഉയരാന്‍ എടികെ മോഹന്‍ ബഗാന്‍

Follow Us:
Download App:
  • android
  • ios