തോൽവിയറിയാതെ ഏഴ് മത്സരങ്ങളുമായെത്തുന്ന ബ്ലാസ്റ്റേഴ്‌സും തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം തിരിച്ചുവരുന്ന ഗോവയുമാണ് മുഖാമുഖം വരുന്നത്
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് മത്സരങ്ങളില്ല. നാളെ ഈ വർഷത്തെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) എഫ്‌സി ഗോവയെ (FC Goa) നേരിടും. രാത്രി 7.30ന് ഗോവയിലാണ് മത്സരം. ഇന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും (Ivan Vukomanovic) ഗോളി പ്രഭ്‌ശുഖൻ സിംഗ് ഗില്ലും (Prabhsukhan Singh Gill) മാധ്യമങ്ങളെ കാണും.
തോൽവിയറിയാതെ ഏഴ് മത്സരങ്ങളുമായെത്തുന്ന ബ്ലാസ്റ്റേഴ്‌സും തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം തിരിച്ചുവരുന്ന ഗോവയുമാണ് മുഖാമുഖം വരുന്നത്. പുതുവർഷത്തിൽ ഐഎസ്എല്ലിലെ ആദ്യ ജയം തന്നെയാകും ഇരുവരുടെയും ലക്ഷ്യം. എടികെ മോഹൻ ബഗാനോട് തോറ്റാണ് ഗോവ 2021 അവസാനിപ്പിച്ചതെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂരിനോട് സമനില വഴങ്ങി.
ഹൈ പ്രസിംഗ് ശൈലി ബ്ലാസ്റ്റേഴ്‌സ് ഗോവയ്ക്കെതിരെയും തുടർന്നേക്കും. വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, അൽവാരോ വാസ്ക്വേസ്, ഹോർഗെ പെരേരാ ഡിയാസ് ത്രയത്തിന്റെ മുന്നേറ്റം തന്നെയാണ് ടീമിന്‍റെ കരുത്ത്. ലെസ്കോവിച്ചും ഹോർമിപാമും പ്രതിരോധത്തിലും കാര്യങ്ങൾ എളുപ്പമാക്കുന്നു. സഹൽ അബ്ദുൾ സമദ് ഗോളടി തുടർന്നാൽ ഗോവയ്ക്ക് പ്രതിസന്ധിയാകും. സീസണിൽ കഴിഞ്ഞ മൂന്ന് മത്സരത്തിലും ജയിക്കാനായിട്ടില്ല ഗോവയ്ക്ക്.
എന്നാൽ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനെതിരെ വ്യക്തമായ ആധിപത്യമുണ്ട് ആതിഥേയർക്ക്. 14 മത്സരങ്ങളിൽ ഒന്‍പത് ജയവും ഗോവയ്‌ക്ക് ഒപ്പമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മൂന്ന് ജയം സ്വന്തമാക്കിയപ്പോൾ രണ്ട് കളി സമനിലയിലായി. 34 ഗോളുകൾ ഗോവ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് അടിച്ചത് 17 ഗോൾ മാത്രമെന്നതും കണക്കുകളിലെ വ്യത്യാസം അടിവരയിടുന്നു.
SA vs IND : ഞെട്ടിച്ചു ക്വിന്‍റൺ ഡി കോക്കിന്‍റെ ടെസ്റ്റ് വിരമിക്കല്‍; തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്കൻ മുൻതാരം
